'നിരാമയ' രജിസ്​ട്രേഷൻ: 1200 പേർ പ​െങ്കടുത്തു

തൃശൂർ: മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതിയായ 'നിരാമയ'യിൽ രജിസ്റ്റർ ചെയ്യാനും രജിസ്ട ്രേഷൻ പുതുക്കാനും ബുധനാഴ്ച തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ 1,200ഒാളം പേർ പെങ്കടുത്തു. ഇതിൽ, നിർദിഷ്ട രേഖകൾ ഹാജരാക്കിയ 8,00ഒാളം പേരുടെ രജിസ്ട്രേഷന് വേണ്ടി ജില്ല നിയമ സേവന അതോറിറ്റിയിലേക്ക് രേഖകൾ കൈമാറാൻ തയാറാക്കിയതായും ബാക്കി അടുത്ത ദിവസം പൂർത്തിയാക്കുമെന്നും 'തൃശൂർ പരിവാർ' സെക്രട്ടറി കെ. ജോണി ഡേവിസ് അറിയിച്ചു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ സംഘടനയായ തൃശൂർ പരിവാറും ജില്ല നിയമ സേവന അതോറിറ്റിയും ജൂനിയർ ചേംബർ തൃശൂരും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ ആരംഭിച്ച് വൈകീട്ട് മൂന്നോടെയാണ് ക്യാമ്പ് സമാപിച്ചത്. വിവിധ വിഭാഗങ്ങൾക്കായി മൂന്ന് കൗണ്ടറുകളാണ് പ്രവർത്തിച്ചത്. 50 പേർക്ക് വീതം ടോക്കൺ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകിയത്. അപേക്ഷാഫോറം പൂരിപ്പിച്ച് നൽകാൻ വേണ്ടത്ര പരിചയമുള്ളവർ ക്യാമ്പിൽ ഇല്ലാതിരുന്നത് രക്ഷിതാക്കൾക്ക് പ്രയാസം സൃഷ്ടിച്ചതായി ചിലർ ചൂണ്ടിക്കാട്ടി. എന്നാൽ, 75 ശതമാനം രക്ഷിതാക്കളും ഫോറം കൃത്യമായി പൂരിപ്പിച്ച് നൽകിയെന്നും അല്ലാത്തവർക്ക് വേണ്ട സഹായം നൽകിയെന്നും ജോണി ഡേവിസ് പറഞ്ഞു. ജില്ല സെഷൻസ് ജഡ്ജ് സോഫി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കലക്ടർ ടി.വി. അനുപമ മുഖ്യാതിഥിയായിരുന്നു. നിയമ സേവന അതോറിറ്റി സെക്രട്ടറി കെ.പി. ജോയ് അധ്യക്ഷത വഹിച്ചു. ഡോ. പി. ഭാനുമതി, ടി.എ. കിരൺ, എ. സന്തോഷ്, സി.എ. വർഗീസ് പോൾ, കെ.പി. സജീവ്, എ.വി. രഞ്ജിത്ത് എന്നിവർ പെങ്കടുത്തു. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയിൽ കില ഫാക്കൽറ്റി പി.ഡി. ഫ്രാൻസിസ് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.