തൃശൂർ: നഗര വികസനത്തിന് ആക്കം കൂട്ടുന്ന മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട നിർണായക ചർച്ച വ്യാഴാഴ്ച്ച തിരുവനന്തപ ുരത്ത് മന്ത്രി എ.സി. മൊയ്തീെൻറ അധ്യക്ഷതയിൽ നടക്കും. മാസ്റ്റർ പ്ലാന് അന്തിമ രൂപം നൽകലാണ് ലക്ഷ്യം. മേയർ അജിത വിജയൻ, ഡി.പി.സി. അംഗം വർഗീസ് കണ്ടങ്കുളത്തി, ചീഫ് ടൗൺ പ്ലാനർ, ടൗൺ ആൻഡ് കൺട്രി വകുപ്പ്, കോർപറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുക്കും. അധികം താമസിയാതെ മാസ്റ്റർ പ്ലാൻ സർക്കാറിന് സമർപ്പിക്കും. 2012ൽ കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാനിൽ നിന്ന് ഒേട്ടറെ മാറ്റങ്ങൾ അടങ്ങിയതാണ് പുതിയ മാസ്റ്റർ പ്ലാൻ. മൊത്തം 117 റോഡുകളുടെ വീതിയിൽ ഭേദഗതിയുണ്ട്. ഇതനുസരിച്ച് സ്വരാജ് റൗണ്ടിെൻറ വീതിയിൽ മാറ്റമില്ല. 2012ൽ അംഗീകരിച്ച പ്ലാനിൽ സ്വരാജ് റൗണ്ട് 36 മീറ്ററാക്കി വീതി കൂട്ടണമെന്നായിരുന്നു നിർദേശം. ഇത് അപ്രായോഗികമാണെന്ന് മാത്രമല്ല വൻ വിവാദവുമുണ്ടാക്കുന്നതുമാണ്. നിലവിലെ വീതിയായ 22 മീറ്ററായി റൗണ്ട് നിലനിർത്തണമെന്നാണ് ഇപ്പോഴത്തെ നിർദേശം. കിഴക്കേക്കോട്ട-ശക്തൻ നഗർ-കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വഴി കടന്നു പോകുന്ന റിങ് റോഡിെൻറ വീതി 32 മീറ്റർ ആക്കണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. ഒമ്പത് മുതൽ 30 മീറ്റർ വരെയാണ് നിലവിലെ വീതി. 30 മീറ്റർ ഉള്ളിടത്ത് അങ്ങനെതന്നെ നിലനിർത്താനാണ് തീരുമാനം. അല്ലാത്തിടത്ത് എല്ലാ ഭാഗത്തും 21 മീറ്ററാക്കും. മാരാർ റോഡ് അടക്കമുള്ള ഇന്നർ റോഡുകൾക്ക് നലവിൽ ആറ് മുതൽ 12 മീറ്റർ വരെയാണ് വീതി. എല്ലായിടത്തും 12 മീറ്ററാക്കുമെന്നതായിരുന്നു നിർദേശം. ഇത് ഒമ്പത് മുതൽ 12 മീറ്റർ വരെ എന്നാക്കി. പറവട്ടാനി-നെല്ലങ്കര-അഞ്ചേരി-വളർക്കാവ്-കുരിയച്ചിറ-ചിയ്യാരം ആലുംവെട്ടുവഴി-കൂർക്കഞ്ചേരി-നിർമലപുരം റോഡ്-വടൂക്കര-അയ്യന്തോൾ-ലുലു ജങ്ഷൻ-പുഴക്കൽ-കുറ്റൂർ ചെമ്പിശേരി പാലം-വിയ്യൂർ വഴിയാണ് ഒൗട്ടർ റിങ് റോഡ്. ഇവിടെ എട്ട് മുതൽ 16 മീറ്ററാണ് വീതി. ഇത് 36 മീറ്ററാക്കാനായിരുന്നു 2012 ലെ പ്ലാൻ. ഇത് നടപ്പാക്കിയാൽ ജനങ്ങൾക്ക് നാലര സെൻറ് വരെ ഭൂമി നഷ്ടപ്പെടും. ഇത് മാറ്റി എല്ലായിടത്തും 21 മീറ്ററാക്കി. ഒൗട്ടർ റിങ് റോഡ് വന്നാൽ ജനങ്ങൾ സ്വപ്നം കാണുന്ന വടൂക്കര റെയിൽവേ മേൽപാലം യാഥാർഥ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.