തൃശൂർ: ഇന്നസെൻറിനെ വീണ്ടും ചാലക്കുടി ലോക്സഭ സീറ്റിൽ മത്സരിപ്പിക്കുന്നതിനെതിരെ സി.പി.എം ചാലക്കുടി ലോക്സഭ മണ്ഡലം പാര്‍ലമെൻററി കമ്മിറ്റി. ഇന്നസെൻറ് ഇനിയൊരു മത്സരം ജയിക്കാനുള്ള സാധ്യത കുറവാണെന്ന് അങ്കമാലിയില്‍ നടന്ന യോഗത്തിൽ അഭിപ്രായമുയർന്നു. പകരം, എറണാകുളം ജില്ല സെക്രട്ടറി പി. രാജീവിനെയോ മുൻ എം.എൽ.എ സാജു പോളിനെയോ പരിഗണിക്കണമെന്ന് പാര്‍ലമെൻററി കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇന്നസെൻറ് സ്ഥാനാർഥിയായാല്‍ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പാർലമെൻററി കമ്മിറ്റിയുടെ ശിപാർശ പ്രകാരമല്ല ഇന്നസെൻറിനെ വീണ്ടും പരിഗണിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിക്കും. കോണ്‍ഗ്രസിലെ പി.സി. ചാക്കോയെ 13,884 വോട്ടിന് പരാജയപ്പെടുത്തിയാണ് 2014ൽ ഇന്നസെൻറ് ചാലക്കുടിയിൽ വിജയിച്ചത്. സ്ഥാനാർഥിയായത് പോലെ അപ്രതീക്ഷിതമായിരുന്നു വിജയവും. താൻ വീണ്ടും മത്സരത്തിനില്ലെന്ന് തീർത്ത് പറഞ്ഞ ഇന്നെസൻറ് ഫെബ്രുവരി 19ന് നിലപാട് മാറ്റി പാർട്ടി പറഞ്ഞാൽ മത്സരിക്കും എന്നായി. മറ്റൊരാളെ മണ്ഡലത്തിൽ പരിഗണിക്കുന്നത് ഗുണമാവില്ലെന്ന് സംസ്ഥാന നേതൃത്വം കരുതുേമ്പാൾ പ്രാദേശിക ഘടകത്തിെൻറ നിലപാട് മറിച്ചാണ്. രണ്ടാമൂഴത്തിന് പരിഗണിക്കപ്പെടുന്നുവെന്ന് വന്നതോടെ ഇന്നസെൻറ് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. അതേസമയം തെൻറ സ്ഥാനാർഥിത്വത്തിനെതിരെ സി.പി.എം പാർലമെൻററി പാർട്ടി ഉയർത്തിയ എതിർപ്പ് വക വെക്കുന്നില്ലെന്ന് ഇന്നസെൻറ് എം.പി. പാർട്ടി പറഞ്ഞാൽ മത്സരിക്കും. എവിടെ മത്സരിക്കണമെന്ന് പറയേണ്ടതും പാർട്ടിയാണ്. കാത്തിരുന്ന് കാണാമെന്നും ഇന്നസെൻറ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.