വിയോജിപ്പ് പരസ്യമാക്കി സി.എൻ. ജയദേവൻ

തൃശൂർ: തൃശൂർ ലോക്സഭ സീറ്റിൽ സി.പി.െഎയുടെ സ്ഥാനാർഥി നിർണയത്തിൽ അസംതൃപ്തി പരസ്യമാക്കി സിറ്റിങ് എം.പി സി.എൻ. ജയദേ വൻ. അഞ്ച് വർഷത്തെ ത​െൻറ പ്രവർത്തനത്തെക്കുറിച്ച് പാർട്ടിയോ ജനങ്ങളോ പരാതിപ്പെട്ടിട്ടില്ലെന്നും സിറ്റിങ് എം.പിയെ മാറ്റുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പാർട്ടി ആലോചിച്ചില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. സിറ്റിങ് എം.എൽ.എമാരെ മത്സരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ ജയദേവൻ, തൃശൂരിൽ രാജേന്ദ്രനെക്കാൾ ജയസാധ്യത രാജാജിക്കാണെന്നും തുറന്നടിച്ചു. കാലാവധി പൂർത്തിയാക്കുന്ന ലോക്സഭയിൽ സി.പി.ഐയുടെ ഏക അംഗമായിരുന്ന ജയദേവനെ വീണ്ടും മത്സരിപ്പിക്കുെമന്നാണ് പൊതുവെ കരുതിയിരുന്നത്. ജില്ല കമ്മിറ്റിയുെട സ്ഥാനാർഥി സാധ്യത പട്ടികയിൽ ആദ്യ പരിഗണനയും അദ്ദേഹത്തിനായിരുന്നു. തിങ്കളാഴ്ച ചേർന്ന സംസ്ഥാന കൗൺസിലിൽ രാജാജി മത്സരിക്കെട്ടയെന്ന് സംസ്ഥാന സെക്രട്ടറി കാനം രാേജന്ദ്രൻ പറഞ്ഞതോടെയാണ് ഇത് തകിടം മറിഞ്ഞത്. രാജാജിയെയാണ് പരിഗണിച്ചതെന്ന വിവരം പ്രചരിക്കുേമ്പാഴും ജില്ലയിലെ പാർട്ടി നേതൃത്വം ആശയക്കുഴപ്പത്തിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.