തൃശൂർ: സർക്കാറിെൻറ നിർദേശം അനുസരിച്ച് തയാറാക്കിയിരിക്കുന്ന ചർച്ച് പ്രോപ്പർട്ടി ബിൽ ന്യൂനപക്ഷാവകാശങ്ങൾ കവർ ന്നെടുക്കുന്നതും ഈശ്വര നിഷേധികൾക്ക് സന്തോഷം നൽകുന്നതുമാണെന്ന് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന ചെയർമാൻ കെ.െക.കൊച്ചുമുഹമ്മദ്. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ നിഷേധിക്കുന്നതാണ് ഈ ബിൽ. ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴെല്ലാം വിശ്വാസ ആചാരങ്ങൾ തകിടം മറിക്കാൻ ബോധപൂർവം അധികാരം ഉപയോഗിക്കാറുണ്ട്. ഇത് നിരീശ്വരത്വത്തിെൻറ കാര്യപരിപാടിയാണ്. എല്ലാ സമുദായങ്ങളിലെയും നിരീശ്വരവാദികളെ പ്രോത്സാഹിപ്പിക്കുന്ന കമ്യൂണിസ്റ്റ് നയമാണ് നടപ്പാക്കുന്നത്. ചർച്ച് പ്രോപ്പർട്ടി ബില്ലിനെതിരെ വ്യാഴാഴ്ച കെ.പി.സി.സി ന്യൂനപക്ഷ വകുപ്പിെൻറ നേതൃത്വത്തിൽ ജില്ലകളിൽ സായാഹ്ന ധർണ നടത്തുമെന്നും കൊച്ചുമുഹമ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.