ചെറുതുരുത്തി: പാഞ്ഞാളിൽ റിട്ട. അധ്യാപികയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി എളവള്ളി സ്വദേശി പൊടിയട വീട്ടിൽ ബാലനെ (69) സംഭവം നടന്ന വീട്ടിൽ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. വൻ ജനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരുന്നു. ഒരു ഭാവമാറ്റവും ഇല്ലാതെയായിരുന്നു പ്രതി നടന്ന കാര്യങ്ങൾ പൊലീസിന് വിശദീകരിച്ച് നൽകിയത്. നിലവിളക്ക് കൊണ്ടല്ല അമ്മി കുഴകൊണ്ടാണ് തലക്കടിച്ചതെന്നും, മദ്യലഹരിയിലായിരുന്നുവെന്നും പ്രതി വ്യക്തമാക്കി. മൂന്ന് തവണയാണ് ഇടിച്ചത്. മരിക്കുന്നതിന് മുമ്പ് തന്നെ വീട്ടിൽനിന്ന് ഇറങ്ങി. 2 സ്വർണമാലകൾ, നെക്ലേസ്, 4 വള, 2 മോതിരം, താലി എന്നിവയാണ് കവർന്നത്. പാടശേഖരം വഴി നടന്ന് ഓട്ടോറിക്ഷയിൽ കയറി മണലാടി വഴിയാണ് രക്ഷപ്പെട്ടത്. ആദ്യം എറണാംകുളത്തേക്കാണ് പോയത്. പിറ്റേ ദിവസം തെലങ്കാനയിലേക്ക് കടന്നു. മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലുള്ള ലോഡ്ജുകളിൽ മാറി, മാറി താമസിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്ന് അറിഞ്ഞപ്പോഴാണ് കേരളത്തിലേക്ക് മടങ്ങിയതെന്ന് പ്രതി മൊഴി നൽകി. ചെറുതുരുത്തി എസ്.ഐ. പി.എസ്.സിബീഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ എത്തിച്ചത്. നിഴൽ പൊലീസ് എസ്. ഐ മുഹമ്മദ് അഷറഫ്, എം. ഹബീബ്, പി. രാഗേഷ്, രാജേന്ദ്രൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.