തൃശൂർ: തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ച് കേന്ദ്ര സർക്കാർ പാസാക്കിയ സാമ്പത്തിക സംവരണ ഭേദഗതി ഭരണഘടന വിരുദ്ധമാണെന് ന് മെക്ക ജില്ല കമ്മിറ്റി. സംവരണം ദാരിദ്ര്യ നിർമാർജനത്തിനുള്ള ഉപാധിയല്ലെന്നും സമൂഹത്തിലെ താഴെ തട്ടിലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള മാർഗമാണെന്നും യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന ട്രഷറർ സി.ബി. കുഞ്ഞുമുഹമ്മദ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഉമർ മുള്ളൂർക്കര മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് എം.കെ. മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. 'ജനകീയൻ' പുരസ്കാര സമർപ്പണം തൃശൂർ: ജില്ല പൗരാവകാശവേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മികച്ച സാമൂഹിക സേവകനുള്ള ജനകീയൻ പുരസ്കാരം സുരേഷ് പുളിക്കന് നടി ശാരദ നൽകി. എ.എസ്. രാമദാസ്, ഇ.സി. സുമേഷ്, ആേൻറാ തോട്ടുങ്ങൽ, ബിജു ആേട്ടാർ, നാടകകൃത്ത് ജോമാ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.