തൃശൂർ: വേനല്‍ കടുത്തതോടെ കന്നുകാലികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത ഏറെയാണെന്ന് ജില്ല മൃഗസംരക്ഷണ ഒാഫ ിസിെൻറ മുന്നറിയിപ്പ്. കന്നുകാലികളെ പരിചരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി. വേനലിലെ ഉയര്‍ന്ന താപനിലയും അന്തരീക്ഷ ഈര്‍പ്പവും അസുഖം വരാൻ അനുകൂലമാണ്. സൂര്യാഘാതത്തില്‍നിന്നും സംരക്ഷിക്കാൻ തണുപ്പുള്ള മേച്ചില്‍പ്പുറങ്ങളില്‍ തീറ്റക്ക് ഇറക്കണം. രാവിലെ ഒമ്പതിന് മുമ്പും വൈകീട്ട് അഞ്ചിന് ശേഷവും മാത്രം മേയാന്‍ വിടണം. സാധാരണ ദിവസത്തേക്കാളും കൂടുതല്‍ വെള്ളം ആവശ്യമാണ്. ദിവസം 130 ലിറ്റര്‍ വെള്ളം പശുക്കള്‍ക്ക് നല്‍കണം. തൊഴുത്തിന് ചുറ്റും തണല്‍ മരങ്ങള്‍ െവച്ചുപിടിപ്പിക്കുക. തൊഴുത്തില്‍ അന്തരീക്ഷതാപം കുറക്കാൻ മുകളില്‍ തെങ്ങോല, ചാക്ക് എന്നിവയിട്ട് ഇടക്കിടെ നനക്കണം. തൊഴുത്തിലേക്ക് ചൂടു കാറ്റ് അടിക്കാതിരിക്കാന്‍ ചാക്ക് കൊണ്ടുമറക്കാം. മൂന്ന് മണിക്കൂര്‍ ഇടവിട്ട് പശുക്കളുടെ പുറത്ത് വെള്ളം ഒഴിക്കാം. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ കന്നുകാലികളുടെ തീറ്റക്രമത്തിലും മാറ്റം വരുത്താം. രാവിലെയും വൈകീട്ടും തീറ്റ നല്‍കുകയും അന്തരീക്ഷ ഊഷ്മാവ് കൂടുതലുള്ള സമയത്ത് തീറ്റ കുറക്കുകയും വേണം. തീറ്റക്കൊപ്പം നിശ്ചിത അളവില്‍ ധാതുലവണ മിശ്രിതവും നല്‍കണം. അന്തരീക്ഷ ഊഷ്മാവ് കൂടുന്നതിനനുസരിച്ച് കന്നുകാലികളില്‍ അകിട് വീക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. പാലുല്‍പ്പാദനം കൂടുതലുള്ള പശുക്കളില്‍ ഗ്ലൂക്കോസിെൻറ അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന കീറ്റോസിസ്, കാത്സ്യത്തിെൻറ കുറവ് കാരണം ഉണ്ടാകുന്ന ക്ഷീരപ്പനി എന്നിവ ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷി കുറയുന്നതിനനുസരിച്ച് ന്യൂമോണിയ, വയറിളക്കം, മഞ്ഞപ്പിത്തം, പട്ടുണ്ണിപനി എന്നിവ വരാൻ സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാൽ അടുത്തുള്ള മൃഗാശുപത്രിയെ സമീപിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.