ക്രിയേഷൻ സെൻററും മഴവെള്ള സംഭരണിയും തുറന്നു

പാടൂർ: വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് മുനമ്പ് കോളനിയിൽ നിർമാണം പൂർത്തിയാക്കിയ റിക്രിയേഷൻ സ​െൻററും മഴവെള്ള സംഭരണിയും മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. റിക്രിയേഷൻ സ​െൻററിന് 4.9 ലക്ഷവും മഴവെള്ള സംഭരണിക്ക് 9.51 ലക്ഷവുമാണ് ചെലവ്. പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ വി.കെ. പ്രദീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ, കെ.വി. വേലുക്കുട്ടി, സജ സാദത്ത്, സെക്രട്ടറി പി. സുജാത, പഞ്ചായത്ത് അംഗങ്ങളായ ഷീല ചന്ദ്രൻ, അപ്പു ചീരോത്ത്, ശോഭന മുരളി, ഗ്രേസി ജേക്കബ്, അഷറഫ് തങ്ങൾ എന്നിവർ സംസാരിച്ചു. വാർഡ് അംഗം ഷാജു അമ്പലത്ത് വീട്ടിൽ സ്വാഗതവും പി. ജയ നന്ദിയും പറഞ്ഞു. കോളനിയിലെ മുതിർന്ന അംഗം വേലിയത്ത് ശങ്കരനെ ആദരിച്ചു. തൈക്വാൻഡോ, കരാേട്ട ജേതാക്കളെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.