തൃശൂർ: നഗരത്തിൽ ലോക നിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കുമെന്ന് കോർപറേഷൻ ബജറ്റിൽ പ്രഖ്യാപനം. സുരക്ഷക്കായി വിവിധയിടങ്ങളിലും ഡിവിഷനുകളിൽ പ്രധാന കേന്ദ്രങ്ങളിലും സി.സി.ടി.വി. കാമറകളും സ്ഥാപിക്കും. സ്റ്റേഡിയം സ്ഥാപിക്കാൻ ഇൗ വർഷം തന്നെ പ്രവർത്തനം തുടങ്ങും. നഗരത്തിൽ പ്രധാനപ്പെട്ട 300 കേന്ദ്രത്തിലാണ് സി.സി.ടി.വി. കാമറ സ്ഥാപിക്കുക. അടുത്ത മാസം ഇവ മിഴി തുറക്കും. കാമറകളുടെ നിയന്ത്രണം കുടുംബശ്രീ സബ് സെൻററുകളെ ഏൽപ്പിക്കും. 710.56 കോടി വരവും 676.20 കോടി ചിലവും 34. 35 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡെപ്യൂട്ടി മേയർ അവതരിപ്പിച്ചത്. മറ്റു പ്രഖ്യാപനങ്ങൾ: വിശാലമായ കാർ പാർക്കിങ്ങും മറ്റു സൗകര്യങ്ങളുമടക്കം ടാഗോർ ഹാൾ പൈതൃക സ്ഥാപനമായി പുനർ നിർമിക്കും. നടുവിലാൽ പരിസരം, ചെമ്പൂക്കാവ്, ഒളരി എന്നിവിടങ്ങളിൽ ഷോപ്പിങ്ങ് കോംപ്ലക്സുകൾ ചിയ്യാരം സ്റ്റാഫ് ക്വാർേട്ടഴ്സിന് സമീപം 50 കോടി െചലവിൽ സാംസ്ക്കാരിക സമുച്ചയം കുരിയച്ചിറയിൽ ആധുനിക അറവുശാല ഒന്നാംഘട്ട നിർമാണം ഇൗവർഷം. അടുത്ത ബജറ്റ് വർഷത്തിൽ ലാലൂരിൽ അന്താരാഷ്ട്ര നിലവാരമുള്ള സ്പോർട്സ് കോംപ്ലക്സ് പ്രവർത്തനം തുടങ്ങും. ഇൗ മാസം ശിലയിടും. ശക്തൻ നഗറിൽ നിലവിലെ ബസ്സ്റ്റാൻഡിനും അശോക ഇൻറർനാഷനലിനും ഇടയിൽ ആധുനിക മത്സ്യ, മാംസ, പച്ചക്കറി മാർക്കറ്റും ഷോപ്പിങ് കോംപ്ലക്സും ഒല്ലൂർ, അയ്യന്തോൾ, കൂർക്കഞ്ചേരി, ഒല്ലൂക്കര, വിൽവട്ടം ഡിവിഷനുകളിൽ വിവിധ വികസന പ്രവർത്തനങ്ങൾ കൂർക്കഞ്ചേരി മേഖലയിലെ ഏഴ് ഡിവിഷനുകൾക്ക് ഗുണം ചെയ്യും വിധം കൊക്കാലെയിൽ മലിനജല സംസ്ക്കരണ പ്ലാൻറ് പട്ടാളം റോഡിൽ ഇ.എം.എസ്. ഒാപ്പൺ എയർ തിയറ്റർ ഇൗ വർഷം പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയാൻ ബോധവത്ക്കരണ സെമിനാറുകൾ നഗരത്തിൽ പ്രത്യേകം ഗ്രീൻ ബെൽറ്റുകൾ ജനറൽ ആശുപത്രിയിൽ ഒാൺലൈൻ ബുക്കിങ്ങ് ഒല്ലൂർ മേഖലക്കായി കുട്ടനെല്ലൂരിൽ അഞ്ച് ലക്ഷം ലിറ്ററിെൻറ ടാങ്ക് നിർമാണം ഇൗ മാസം കൂർക്കഞ്ചേരി മേഖലയിൽ കുടിവെള്ള ലൈൻ എക്സ്റ്റെൻഷൻ അടുത്ത മാസം പൂർത്തീകരിക്കും അയ്യന്തോൾ കുടിവെള്ള പദ്ധതി രണ്ട് വർഷത്തിനകം പൂർത്തിയാക്കും ഒല്ലൂക്കര മേഖലയിൽ മുളയത്ത് കുടിവെള്ള സംസ്ക്കരണ പ്ലാൻറും മുല്ലക്കരയിൽ ടാങ്കും പണിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.