തലക്കോട്ടുകര വിദ്യ എൻജിനീയറിങ്​ കോളജിന്​ മൂന്ന്​ എൻ.എസ്​.എസ്​ അവാർഡുകൾ

വേലൂർ: നാഷനല്‍ സര്‍വിസ് സ്കീമി​െൻറ മൂന്ന് സംസ്ഥാനതല അവാര്‍ഡുകള്‍ തലക്കോട്ടുകര വിദ്യ എൻജിനീയറിങ് കോളജിന്. മികച്ച പ്രോഗ്രാം ഓഫിസര്‍ അവാര്‍ഡ് അനില്‍ മേലേപുറത്തിനും മികച്ച വളൻറിയര്‍ അവാര്‍ഡ് എ.ജെ.ശ്രീദേവിക്കും മികച്ച എൻ.എസ്.എസ് യൂനിറ്റ് അവാര്‍ഡുമാണ് വിദ്യ എൻജിനീയറിങ് കോളജിന് ലഭിച്ചത്. \B മാത്തൂർ - കോഴിയോർക്കാവ് റോഡ് ഉദ്ഘാടനം \Bഎരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച പുതിയ മാത്തൂർ-കോഴിയോർക്കാവ് കോൺക്രീറ്റ് റോഡി​െൻറ ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് സുഗിജ സുമേഷ് അധ്യക്ഷത വഹിച്ചു. \Bതെക്കുമുറി അഞ്ചുമൂല - ലക്ഷ്മിപടി റോഡ് ഉദ്ഘാടനം \Bഎരുമപ്പെട്ടി: തെക്കുമുറി അഞ്ചുമൂല-ലക്ഷ്മിപടി റോഡ് പഞ്ചായത്ത് പ്രസിഡൻറ് രമണി രാജൻ ഉദ്ഘാടനം ചെ‍യ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ നെടിയേടത്ത്, അനീഷ് തെക്കുമുറി, ഗോപി, വിനോദ്, ഷീബ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.