തൃശൂർ: വിവിധ ഇനം പഴവർഗങ്ങൾ സംസ്ഥാനത്ത് തന്നെ ഉൽപാദിപ്പിക്കുന്നതിനുള്ള നടപടി വിവിധ ജില്ലകളിൽ തുടങ്ങിയെന്ന് മ ന്ത്രി വി.എസ്. സുനിൽകുമാർ. ദുൈബ ഫ്രൂട്ട്സ് ആൻഡ് കോൾഡ് സ്റ്റോറേജിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് ചേർന്ന കേരള ഫ്രൂട്ട് മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പ്രസിഡൻറ് പി.വി.ഹംസ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുത്ത ഫ്രൂട്ട്സ് വ്യാപാരികളെ ആദരിച്ചു. മേയർ അജിത വിജയൻ മുഖ്യാഥിതിയായി. കൗൺസിലർ വിൻഷി അരുൺകുമാർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി, വി.മുഹമ്മദ്, പി.മുഹമ്മദ്കുട്ടി, ജന.സെക്രട്ടറി പി.എം . ഹുസൈൻ, സുഹൈബ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.