ചേലക്കര: മതമൈത്രിയുടെ പ്രതീകമായ കാളിയാറോഡ് ചന്ദനക്കുടം നേർച്ച വിശ്വാസ സഹസ്രങ്ങൾക്ക് ആവേശമായി. അശൈഖ് അബ്ദുൾ റ ഹ്മാൻ വലിയുല്ലാഹി തങ്ങളുടെ ആണ്ട് നേർച്ചയാഘോഷിക്കാൻ രാവിലെ മുതൽ തന്നെ പള്ളി പരിസരം ജനനിബിഡമായിരുന്നു. ഖതീബ് ഏലംകുളം സുലൈമാൻ ദാരിമിയുടെ നേതൃത്വത്തിൽ മൗലിദ് പാരായണവും ഖത്തം ദുആ യോടെയാണ് പള്ളിയിൽ ചടങ്ങുകൾ ആരംഭിച്ചത്. അന്നദാനത്തിൽ ജാതി മത ഭേദമന്യേയുള്ള ആയിരങ്ങളാണ് പങ്കെടുത്തത്. പുലാക്കോട് പങ്ങാരപ്പിള്ളി മഹല്ല് നേർച്ചയാണ് പള്ളിയിൽ ആദ്യമെത്തിയത്. തുടർന്ന് സെക്രട്ടറി ഇ.എം.അസീസ് കൊടിയേറ്റി. പിന്നീട് തൃക്കണായ മഹല്ല്, എളനാട് കിഴക്കുമുറി, കാളിയാറോഡ് മഹല്ലുകളുടെയും നേർച്ചകൾ പള്ളിയിലെത്തി സെക്രട്ടറിമാരായ കെ.എം.ഹനീഫ, എൻ.എസ്.അബ്ദുൾ റഹിമാൻ ഹാജി, കെ.എം.രാജേഷ് ഖാൻ എന്നിവർ കൊടിയേറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.