ആദിവാസികൾ നിർമിച്ച ആട്ടിൻകൂടുകൾ ഫോറസ്​റ്റ് അധികൃതർ പൊളിച്ച് നീക്കി; ഒളകര കോളനിയിൽ സംഘർഷം

പട്ടിക്കാട്: ഒളകര ആദിവാസി കോളനി വാസികൾ നിർമിച്ച ആട്ടിൻകൂടുകൾ ഫോറസ്റ്റ് അധികൃതർ പൊളിച്ച് നീക്കിയത് സംഘർഷത ്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആദിവാസികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ശനിയാഴ്ച രാവിലെ മുതലാണ് പ്രശ്നം ആരംഭിച്ചത്. ആദിവാസി ഗിരിവർഗ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന ആടുകളെ വളർത്തുന്നതിനുവേണ്ടി നിർമിച്ച കൂടുകളാണ് വനം ൈകയേറി എന്നാരോപിച്ച് ഉദ്യോഗസ്ഥർ പൊളിച്ചത്. ഇതോടെ ഒളകര കോളനിയിൽ സംഘർഷം ഉടലെടുത്തു. കോളനിവാസി രതീഷിനെ കസ്റ്റഡിയിൽ എടുത്തതോടെ ആദിവാസികൾ റോഡ് ഉപരോധിച്ചു. തുടർന്ന് എം.എൽ.എ കെ.രാജ​െൻറ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തിയ ചർച്ചയിൽ ക്സ്റ്റഡിയിൽ എടുത്ത യുവാവിനെ വീട്ടയക്കാൻ ധാരണയായതോടെയാണ് സംഘർഷത്തിന് അയവുവന്നത്. വിഷയം കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണാം എന്ന തീരുമാനത്തിലാണ് യോഗം അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.