തൃശൂർ: നഗരത്തിെൻറ തെക്കുഭാഗത്തെ ഗതാഗതക്കുരുക്കിന് ഗണ്യമായ പരിഹാരമുണ്ടാക്കാൻ പോന്ന കൊക്കാലെ റെയിൽവേ മേൽപ ാലം പണി ഇൗ വർഷം ആരംഭിക്കുമെന്ന് കോർപറേഷൻ ബജറ്റിൽ പ്രഖ്യാപനം. ബാല്യ ആശുപത്രിയുടെ മുന്നിൽനിന്ന് മെട്രോ ആശുപത്രിയുടെ വടക്കു ഭാഗത്തുകൂടി പൂത്തോളിൽ എത്തുന്നതാണ് ഇൗ മേൽപാലം. ശക്തൻ നഗറിലും കിഴക്കേ കോട്ടയിലും ഫ്ലൈഒാവറുകളും പണിയും. നഗരത്തിൽ രണ്ട് വൈദ്യുതി ബസുകളും ഒാടിക്കും. സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് കൊക്കാലെ റെയിൽവേ മേൽപാലം പണി നടത്തുക. അനുബന്ധ പ്രവൃത്തികൾ കോർപറേഷൻ നിർവഹിക്കും. മറ്റു പ്രധാന പ്രഖ്യാപനങ്ങൾ: . 20 വർഷത്തെ വികസനം മുന്നിൽ കണ്ട് പാട്ടുരായ്ക്കൽ ജങ്ഷൻ വികസിപ്പിക്കും. വാഹനങ്ങൾക്ക് തിരിയൽ എളുപ്പമാക്കാൻ ഇവിടത്തെ റൗണ്ട് എബൗട്ട് ചെറുതാക്കും. . പുഴക്കലിലും ഒല്ലൂക്കരയിലും അഞ്ച് കോടി ചെലവിൽ പുതിയ ബസ്സ്റ്റാൻഡ്. . കോലോത്തും പാടത്ത് 15 കോടി ചെലവിൽ ഉപഗ്രഹ നഗരമെന്നവണ്ണം വ്യാപാര വികസനം. അതിനായി വിശാല ഷോപ്പിങ് കോംപ്ലക്സ്. 200 വാഹനം പാർക്ക് ചെയ്യാൻ ബഹുതല പാർക്കിങ് സംവിധാനം. . ശക്തൻ ബസ്സ്റ്റാൻഡിലും ബഹുതല പാർക്കിങ് സംവിധാനം. . ശക്തൻ നഗറിൽ മാതൃഭൂമി റൗണ്ട്എബൗട്ടിൽ എല്ലാ റോഡുകളിലേക്കും പ്രേവശിക്കാവുന്ന വിധത്തിൽ വൃത്താകൃതിയിൽ നടപ്പാലം. ഫെബ്രുവരിയിൽ നടപടി തുടങ്ങും. . പശ്ചാത്തല മേഖല വികസനത്തിന് 200 കോടി. . നഗര ഗതാഗത പരിഷ്ക്കാരത്തിന് 25 കോടി. . കെ.എസ്.ആർ.ടി.സി., ഇക്കണ്ടവാരിയർ റോഡ്, അശ്വിനി ആശുപത്രി, വിയ്യൂർ-പെരിങ്ങാവ്, മാർ അപ്രേം പള്ളി, ഫാത്തിമ നഗർ, മിഷൻ ക്വാർേട്ടഴ്സ് തുടങ്ങി 10 ജങ്ഷനുകൾ വികസിപ്പിക്കും. . തോപ്പിൻമൂല-പടിഞ്ഞാറെ േകാട്ട, അരണാട്ടുകര-പൂങ്കുന്നം ഡബിൾ റോഡ് വികസനത്തിന് 15 കോടി . എം.ജി. റോഡ് നടുവിലാൽ പരിസരം വീതി കൂട്ടൽ സർക്കാർ സഹായത്തോടെ ഇൗ വർഷം തുടങ്ങും. ഇതിനായി 25 കോടി നീക്കിവെച്ചു. . കുരിയച്ചിറ-തലോർ റോഡ് വീതി കൂട്ടും. . എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് 10 മീറ്റർ വീതിയിൽ വികസനം പൂർത്തീകരിക്കും. . 10 കോടി െചലവിൽ കണ്ണംകുളങ്ങര-ചിയ്യാരം ബൈപാസ് റോഡ് വികസനം ഇൗ ബജറ്റ് വർഷത്തിൽ പൂർത്തിയാക്കും. . ചിയ്യാരം-ഒല്ലൂർ പള്ളി റോഡ്, സാഹിത്യ അക്കാദമിക്കു തെക്കുവശമുള്ള റോഡ്, സൗത്ത് മുനയം-കണിമംഗലം പാടം പാലം റോഡ് എന്നിവ വീതി കൂട്ടും. . 55 കോടി െചലവിൽ എല്ലാ ഡിവിഷനിലും മെക്കാഡം ടാറിങ് . . കൊക്കാലെ വഞ്ചിക്കുളം മുതൽ ചേറ്റുപുഴ വരെ 100 കോടി െചലവിൽ കെ.എൽ.ഡി.സി. ബണ്ട് റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.