കുടിവെള്ളത്തിനും കൃഷിക്കും പ്രാധാന്യം നൽകി കടങ്ങോട് പഞ്ചായത്ത് ബജറ്റ്

എരുമപ്പെട്ടി: വരൾച്ചയെ അതിജീവിക്കുന്നതിനും കുടിവെള്ള പദ്ധതികൾക്കും കൃഷിക്കും സാംസ്കാരിക മേഖലകൾക്കും മുൻതൂക്കം നൽകിയുള്ള 2019 -20 വർഷത്തെ കടങ്ങോട് പഞ്ചായത്തി​െൻറ ബജറ്റ് അവതരിപ്പിച്ചു. 23.98 കോടി രൂപ വരവും 23.40 കോടി ചെലവും 57.43 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണ് വൈസ് പ്രസിഡൻറ് സുഗിജ സുമേഷ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രദേശത്തെ മുഴുവൻ ഗ്രാമീണ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും ലൈഫ് മിഷനിൽ ഉൾപ്പെടുന്ന ഭവനരഹിതർക്ക് വീട് നിർമിച്ച് നൽകുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. മുഴുവൻ അംഗൻവാടികളിലും ചുമർ ചിത്രരചനയും കലാകായിക രംഗത്തെ പ്രോത്സാഹിക്കുന്നതിന് വേണ്ടി സംഗീതം, നൃത്തം, ചെണ്ടമേളം, ചിത്രരചന, യോഗ, കരാേട്ട, ഫുട്ബാൾ തുടങ്ങിയ പരിശീലനങ്ങൾക്കും കൈകുളങ്ങര രാമവാര്യർ ഗ്രന്ഥശാലയുടെ തുടർ പ്രവർത്തനങ്ങൾക്കും തുക വകയിരുത്തി. ഭിന്ന ശേഷിക്കാർക്കും പട്ടികജാതി വിഭാഗങ്ങൾക്കും ബജറ്റിൽ വേണ്ടത്ര തുക വകയിരുത്തിയിട്ടുണ്ട്. ചെറുകിട കുടിവെള്ള പദ്ധതികൾക്കായി 60 ലക്ഷം രൂപയും ജലസംരക്ഷത്തിനും 40 ലക്ഷം രൂപയും എയ്യാൽ കൂമ്പുഴ പ്രദേശത്ത് വഴിയോര വിശ്രമകേന്ദ്രം സ്ഥാപിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പ്രസിഡൻറ് രമണി രാജൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ കെ.എം നൗഷാദ്, ജലീൽ ആദൂർ, കെ.ആർ.സിമി, അംഗങ്ങളായ ടി.പി. ജോസഫ്, കെ.കെ മണി, പി.സി ഗോപാലകൃഷ്ണൻ, പി.വി പ്രസാദ്, കാഞ്ചന മോഹൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.