കോർപറേഷൻ ബജറ്റ്​: വീട്ടുനികുതിയും വെള്ളക്കരവും കുറച്ചു

തൃശൂർ: വീട്ടുനികുതിയും വെള്ളക്കരവും കുറച്ച് കോർപറേഷൻ ബജറ്റ്. സാധാരണക്കാരെ കൈയിലെടുത്ത ബജറ്റ് അവതരിപ്പിച്ച് ഡെപ്യൂട്ടി മേയർ കുട്ടി റാഫി(പി. റാഫി ജോസ്) കൈയടി നേടി. അതേസമയം കൊട്ടാരം പണിയുന്നവർക്ക് കനത്ത പ്രഹരവും കൊടുത്തു. നഗര വികസനത്തിന് ആക്കം കൂട്ടുന്ന മാസ്റ്റർ പ്ലാൻ അപാകതകൾ പരിഹരിച്ച് ഇൗ വർഷം തന്നെ പ്രസിദ്ധീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. വീട്ടുനികുതിക്ക് അഞ്ച് സ്ലാബാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1,000 ച. അടി വരെയുള്ള വീടുകൾക്ക് നികുതി ച. അടിക്ക് 0.743 രൂപയാക്കി കുറച്ചു. നിലവിൽ ഇത് 1.394 രൂപയാണ്. ഇതനുസരിച്ച് 1,000 ച.അടിക്ക് 743 രൂപയാണ് നികുതി. നിലവിൽ ഇത് 1394 രൂപയാണ്. പുതിയ ബജറ്റ് പ്രകാരം നികുതി നടപ്പാവുേമ്പാൾ 651 രൂപ കുറയും. 1,001-1,200 ച. അടി വീടുകൾക്ക് 930 മുതൽ 1,115 രൂപ വരെയാവും. നിലവിൽ ഇത് 1,395 മുതൽ 1,673 രൂപ വരെയാണ്. ഇൗ സ്ലാബുകാർക്ക് 465 മുതൽ 558 വരെ കുറയും. 1,201-1500 ച. അടി വീടുകൾക്ക് 1,339 രൂപ മുതൽ 1,674 രൂപ വരെയാവും. നിലവിൽ ഇത് 1,674 രൂപ മുതൽ 2,091 രൂപ വരെയാണ്. ഇൗ സ്ലാബുകാർക്ക് 335-417 രൂപ വരെ കുറയും. 1,501-2,000 ച.അടി വീടുകളുടെ നികുതിയിൽ മാറ്റമില്ല. അതേസമയം 2,000 ച.അടി വീടുകളുടെ നികുതി 3,717 രൂപയായി ഉയർത്തി. നിലവിൽ ഇത് 2,788 രൂപയാണ്. 929 രൂപയുടെ വ്യത്യാസം. 2,000 ച. അടിക്കു മേൽ വിസ്തീർണമുള്ള വീടുകൾക്ക് ഇതനുസരിച്ച് നികുതി കൂടുതൽ നൽകേണ്ടിവരും. അതായത് 2,000 ച. അടിക്കു മേൽ വിസ്തീർണമുള്ള വീടുകൾക്ക് ച. അടിക്ക് 1.86 രൂപ തോതിൽ നൽകേണ്ടി വരും. കുടിവെള്ള നിരക്കിൽ നിലവിലുള്ളതി​െൻറ 10 ശതമാനമാണ് കുറക്കുക. നിലവിൽ പഴയ മുനിസിപ്പൽ മേഖലയിൽ കോർപറേഷൻ നേരിട്ടും കൂട്ടി ചേർത്ത മേഖലയിൽ വാട്ടർ അതോറിറ്റിയുമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇൗ വ്യത്യാസമില്ലാതെ കോർപറേഷനിലെ മുഴുവൻ കുടുംബങ്ങൾക്കും ഏക രൂപത്തിൽ കുടിവെള്ളം വിതരണം ചെയ്യും. കുടിവെള്ള മേഖലയിൽ വരുമാനം 1.4 കോടിയിൽനിന്ന് മൂന്ന് കോടിയാക്കി ഉയർത്താനായെന്ന് ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള കൊള്ള നടത്തുന്നവരെ കണ്ടെത്താനും നിയമ വിരുദ്ധ പ്രവർത്തനം, തെറ്റായ ഉപേയാഗം എന്നിവ കണ്ടു പിടിക്കാനും വിജിലൻസ് സെൽ കാര്യക്ഷമമാക്കും. പരിഷ്കരിച്ച ബില്ലിങ്- ചെക്കിങ് സമ്പ്രദായം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പരാതി പരിഹരിക്കാൻ അദാലത്ത് നടത്തും. നിരക്ക് അടക്കൽ അടക്കം സേവനങ്ങൾ ഒാൺലൈനിലാക്കും. നഗരത്തിൽ വിവിധ കുടിവെള്ള പദ്ധതിക്കായി മൊത്തം 99 കോടി നീക്കിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.