പൊതുശ്മശാന നിർമാണത്തിനെതിരെ നാട്ടുകാർ

എരുമപ്പെട്ടി: കടങ്ങോട്പഞ്ചായത്ത് പതിനെട്ടാം വാർഡിലെ മരത്തംകോട് എ.കെ.ജി നഗറിലുള്ള പൊതുശ്മശാനത്തിൽ വൈദ്യുതി ശ ്മശാനം നിർമിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. ജനം തിങ്ങിപ്പാർക്കുന്ന ഈ സ്ഥലത്ത് വൈദ്യുതി ശ്മശാനം നിർമിച്ചാൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്നാണ് നാട്ടുകാരുടെ ആരോപണം. ജനവാസം അധികം ഇല്ലാത്ത സ്ഥലത്തേക്ക് പദ്ധതി മാറ്റണമെന്നും ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ച് നാട്ടുകാർ സമരസമിതി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി. ഗ്രാമസഭയിൽ വൈദ്യുതി ശ്മശാനത്തിനെതിരെ സമീപവാസികൾ പ്രതിഷേധം അറിയിച്ചിരുന്നു. ജനവികാരം മാനിക്കാതെ പദ്ധതി നടപ്പാക്കിയാൽ ശക്തമായ സമരപരിപാടികളുമായി നേരിടാനാണ് സമരസമിതിയുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.