ടൂര്‍ പാക്കേജിെൻറ പേരില്‍ തട്ടിപ്പ്; ഗുരുവായൂര്‍ സ്വദേശി അറസ്​റ്റില്‍

കൊച്ചി: മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ടൂര്‍ പാക്കേജി​െൻറ പേരില്‍ നിരവധി പേരില്‍നിന്ന് ലക ്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. കലൂര്‍ അവിക ടൂറിസം എന്ന സ്ഥാപനത്തി​െൻറ എം.ഡി ഗുരുവായൂര്‍ സ്വദേശി ശശികുമാറിനെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി സ്വദേശിയായ ഡോക്ടര്‍ക്കും സുഹൃത്തുക്കള്‍ക്കും തായ്ലന്‍ഡ് സന്ദര്‍ശിക്കാനുള്ള പാക്കേജിന് 82,000 രൂപ വാങ്ങി വഞ്ചിച്ചതിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. പൊലീസ് നടത്തിയ അേന്വഷണത്തില്‍ നൂറുകണക്കിന് ആളുകളിൽനിന്ന് 25 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് പ്രതി നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഇയാള്‍ പിടിയിലായ വിവരം അറിഞ്ഞ് നിരവധി പേര്‍ സ്റ്റേഷനില്‍ പരാതിയുമായി എത്തി. സമാനകേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി ജയിൽ ശിക്ഷ അനുഭവിച്ചശേഷം പുറത്തിറങ്ങി തട്ടിപ്പ് തുടരുകയായിരുന്നു. വാടകഫ്ലാറ്റുകളില്‍ മാറിമാറി താമസിച്ചുവന്നിരുന്ന പ്രതിയെ സൈബര്‍ സെല്ലി​െൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്. നോര്‍ത്ത് സി.ഐ കെ.ജെ. പീറ്ററി​െൻറ നേതൃത്വത്തില്‍ എസ്.സി.പി.ഒ വിനോദ് കൃഷ്ണ, റോയ്മോന്‍, സി.പി.ഒ അജിലേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.