പോർക്കുളം ഗ്രൂപ്​ വില്ലേജ് വിഭജിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി

പെരുമ്പിലാവ്: അകതിയൂര്‍, മങ്ങാട്, പോര്‍ക്കുളം ഉള്‍പ്പെടുന്ന പോര്‍ക്കുളം ഗ്രൂപ് വില്ലേജ് വിഭജിക്കണമെന്ന് വെല ്‍ഫെയര്‍ പാര്‍ട്ടി പോര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫിസിലെത്തുന്ന ജനങ്ങളുടെ ബാഹുല്യം കണക്കിലെടുക്കുമ്പോള്‍ ചുരുങ്ങിയത് രണ്ട് വില്ലേജുകളെങ്കിലുമായി വിഭജിക്കണം. ഒരു വില്ലേജ് ഓഫിസിൽ അഞ്ച് ജീവനക്കാരാണ് വേണ്ടത്. എന്നാല്‍, വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെ നാല് ജീവനക്കാരാണുള്ളത്. കുന്നംകുളം താലൂക്കി​െൻറ കൂടി ചുമതല നൽകിയതിനാൽ വില്ലേജ് ഓഫിസര്‍ക്ക് പോര്‍ക്കുളം വില്ലേജില്‍ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ല. മറ്റു ജീവനക്കാരില്‍ രണ്ടുപേര്‍ മാത്രമെ സ്ഥിരമായി ഓഫിസില്‍ ഉണ്ടാകാറുമുള്ളൂ. കൂടാതെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലവും ഒാഫിസിലെത്തുന്ന ജനം വലയുകയാണ്. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി എ.സി. മൊയ്തീന്‍ ഈ വിഷയത്തില്‍ മൗനം അവലംബിക്കുകയാണ്. ആവശ്യങ്ങൾ അവഗണിച്ചാൽ സമരവുമായി രംഗത്തുവരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പി.എ. ബദറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.ബി. സുരേഷ്, റഷീദ് നോങ്ങല്ലൂര്‍, മൂസ, ഷീന, ഹാജിറ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.