എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ബഹളത്തെത്തുടർന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കള്ളപ്പേര് നൽകി പ്രളയ ദുരിതാശ്വാസ നിധിയിൽനിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന പഞ്ചായത്ത് പ്രസിഡൻറ് രമണി രാജനെതിരെ ഉയർന്ന ആരോപണം പ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് ബഹളവും ഇറങ്ങിപ്പോക്കും. യോഗം ആരംഭിച്ച് മൂന്നാമത്തെ അജണ്ട ചർച്ച ക്കെടുക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗം ലിബിൻ കെ. മോഹനൻ, പ്രസിഡൻറിനെതിരെയുള്ള ആരോപണം സംബന്ധിച്ച ചോദ്യമുന്നയിച്ചത്. എന്നാൽ ചോദ്യത്തിന് മറുപടി പറയാതെ പ്രസിഡൻറ് ഒഴിഞ്ഞു മാറുന്ന സാഹചര്യം ഉണ്ടാവുകയും ഇതേത്തുടർന്ന് പ്രതിപക്ഷം കൂട്ടത്തോടെ മറുപടി ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പ്രളയ ഫണ്ട് തട്ടിയെടുത്ത പ്രസിഡൻറിെൻറയൊപ്പം കമ്മിറ്റിയിൽ തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോക്ക് നടത്തുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. പ്രതിപക്ഷ നേതാവ് പി.സി. ഗോപാലകൃഷ്ണൻ, ലിബിൻ കെ. മോഹനൻ, പി.വി. പ്രസാദ്, പി.വി. കൃഷ്ണൻ, ദീപ രാമചന്ദ്രൻ, ആമിന സുലൈമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.