മുഖ്യമന്ത്രി ആദ്യം കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കണം-അനിൽ അക്കര

വടക്കാഞ്ചേരി: അക്രമത്തെയും കൊലപാതകത്തെയും എതിര്‍ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനെങ്കില്‍ ആദ്യ ം ചെയ്യേണ്ടത് കൊല്ലപ്പെട്ട കൃപേഷി​െൻറയും ശരത്ലാലി​െൻറയും വീട് സന്ദര്‍ശിക്കുകയാണ് ചെയ്യേണ്ടതെന്ന് അനിൽ അക്കര എം.എൽ.എ. പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് പിണറായി വിജയന്‍ യൂത്ത് കോണ്‍ഗ്രസുകാരെ സാമൂഹികവിരുദ്ധര്‍ എന്ന് വിളിച്ചത്. സമൂഹത്തിൽ നടക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും എതിരായി ജാതിയും വര്‍ഗവും നോക്കാതെ പ്രതികരിക്കുന്ന സാംസ്കാരിക നായകരെയാണ് കേരളത്തിനാവശ്യം. ഒരുപക്ഷേ സുകുമാര്‍ അഴീക്കോടിനെ പോലെയുള്ള സാംസ്കാരിക നേതാവ് ജീവിച്ചിരുന്നുവെങ്കില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിെവക്കേണ്ടി വന്നേനെയെന്നും എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.