എരുമപ്പെട്ടി: കാഞ്ഞിരക്കോട് കൊട്ടുമ്പുകാവ് അയ്യപ്പസ്വാമി ക്ഷേത്രത്തിലെ ഉത്രം വേല വർണശബളമായി ആഘോഷിച്ചു. രാവി ലെ വിശേഷാൽ പൂജകൾ, ഉഷപൂജ, നവകം, പഞ്ചഗവ്യം, നിവേദ്യം തുടങ്ങിയവ നടന്നു. തുടർന്ന് ആവണപറമ്പ് മനയ്ക്കൽനിന്ന് പഞ്ചവാദ്യത്തോടുകൂടിയ തിടമ്പ് എഴുന്നള്ളിപ്പ്, കാഞ്ഞിരക്കോട് സെൻററിൽ പൂരപ്പറ, പഞ്ചവാദ്യം, ആലത്തൂർ മനയ്ക്കൽ തിടമ്പ് ഇറക്കി എഴുന്നള്ളിപ്പും ഉച്ചക്ക് പഞ്ചവാദ്യത്തോടുകൂടിയ എഴുന്നള്ളിപ്പ്, വൈകീട്ട് മേളം, പൂർവാചാരങ്ങളായ പറയവേല, ഹരിജൻ വേല മുതലായവയും പുറം വേലകളുടെ എഴുന്നള്ളിപ്പും നടന്നു. കൂട്ടി എഴുന്നള്ളിപ്പിൽ 13 ആനകൾ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.