ഗുരുവായൂർ: ജാതി മേധാവിത്വത്തിൽ നിന്നാണ് ഇന്ത്യൻ ഫാഷിസത്തിെൻറ പിറവിയെന്ന് കെ.ഇ.എൻ. തൊഴിലാളി വർഗം അധികാരം പിടി ച്ചെടുക്കുന്നതിലെ ഭീതിയിൽ നിന്നാണ് ലോകത്ത് മറ്റിടങ്ങളിൽ ഫാഷിസം രൂപമെടുത്തതെങ്കിൽ, ജാതിമേൽക്കോയ്മക്കെതിരെ അധഃസ്ഥിതർ സംഘടിക്കുന്നതിലെ ഭീതിയിൽ നിന്നാണ് ഫാഷിസം രൂപമെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. ഗുരുവായൂർ പുസ്തകോത്സവത്തിെൻറ ഭാഗമായി ഇ.എം.എസ് സ്ക്വയറിൽ സംഘടിപ്പിച്ച 'മതനിരപേക്ഷതയുടെ വർത്തമാനം' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1920കളിൽ രാജ്യത്തുണ്ടായ അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിൽ ജാതിമേധാവിത്വത്തിനുണ്ടായ സംഭ്രമത്തിലാണ് ആർ.എസ്.എസ് പിറന്നത്. ജാതി മേൽക്കോയ്മയെ അംഗീകരിച്ച ബാലഗംഗാധര തിലകനിൽ നിന്ന് ഗാന്ധിയിലേക്ക് ദേശീയ പ്രസ്ഥാനത്തിെൻറ നേതൃത്വം മാറിയതും ജാതിമേധാവികൾക്ക് സഹിക്കാനായില്ല. ഇന്ത്യയിലെ പല നേതാക്കളും രാഷ്ട്രീയമായി മുന്നിൽ നിൽക്കുമ്പോഴും സാംസ്കാരികമായി ഔന്നത്യം പുലർത്തുന്നവരായിരുന്നില്ല. ഇന്ത്യൻ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജാതിമേധാവിത്വത്തിൽ നിന്നാണ്. മതത്തിൽ നിന്ന് പുറത്ത് വന്നാലും പലർക്കും ജാതിയിൽ നിന്ന് പുറത്തു കടക്കാനാവുന്നില്ല. മതവുമായി ജാതിക്ക് ഒരു ബന്ധവുമില്ല. മതം പിഴിഞ്ഞാൽ ഐക്യം ലഭിക്കുമെങ്കിൽ ജാതി പിഴിഞ്ഞാൽ ചോരയും നിലവിളികളുമാണ് ലഭിക്കുക. പ്രകൃതിയും സമൂഹവും മനുഷ്യനും തമ്മിലുള്ള ഒത്തുചേരലിെൻറ കലയും ശാസ്ത്രവുമാണ് മതനിരപേക്ഷതയെന്നും കെ.ഇ.എൻ പറഞ്ഞു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. വിവിധ്, ഗായത്രി എന്നിവർ സംസാരിച്ചു. ജി.യു.പി സ്കൂൾ 107ാം വാർഷിക നിറവിൽ ഗുരുവായൂർ: ജി.യു.പി സ്കൂളിെൻറ 107ാം വാർഷികം നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി. വിനോദ് എൻഡോവ്മെൻറ് വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവൻ, എ.ഇ.ഒ പി.ബി. അനിൽ, ബി.പി.ഒ എം.ജി. ജയ, പി.ടി.എ പ്രസിഡൻറ് സി.കെ. രമേഷ് കുമാർ, എസ്.എം.സി പ്രതിനിധി കെ.എസ്. ശ്രീദാസ്, എം.കെ. കൃഷ്ണവേണി, ഒ. ഗീത മാധവൻ, പി.ഇ. ലതിക, എയ്ഞ്ചൽ പ്രജീഷ്, എം.അഭിറാം, എ.എം. സരോജ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപിക വി.ബി. ഷീലക്ക് യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.