ചാവക്കാട്: വികസനത്തിനും സാമൂഹ്യക്ഷേമത്തിനും പ്രാമുഖ്യം നൽകി 16.32 കോടിയുടെ കടപ്പുറം പഞ്ചായത്ത് ബജറ്റ്. കടലോര - കാ യൽ ടൂറിസം, ഹൗസ് വാട്ടർ കണക്ഷൻ, മിനി കുടിവെള്ള പദ്ധതി, കുടിവെള്ള പൈപ്പ് ലൈൻ, വനിത ക്ഷേമം, കുട്ടികളുടെ പാർക്ക് തുടങ്ങി വിവിധ പദ്ധതികൾക്ക് പ്രാധാന്യം നൽകി 15.65 കോടിയാണ് ചെലവ്. വൈസ് പ്രസിഡൻറ് മൂക്കൻ കാഞ്ചനയാണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എ. അബൂബക്കർ ഹാജി, ജില്ല പഞ്ചായത്ത് അംഗം ഹസീന താജുദ്ദീൻ, ബ്ലോക്ക് അംഗം സി.കെ. ചന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. ഡി. വീരമണി, വി.എം.മനാഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.