കാളിയാറോഡ്: മധ്യകേരളത്തിൽ മത സൗഹാർദത്തിന് പേരുകേട്ട അശൈഖ് അബ്ദുൽ റഹ്മാൻ വലിയുല്ലാഹി തങ്ങളുടെ ക്ക് ജാറത്തിനു മുന്നിലെ കൊടിമരത്തിൽ കേന്ദ്ര ജമാ അത്ത് പ്രസിഡൻറ് എം.എം. മുഹമ്മദ് കുട്ടി കൊടിയേറ്റി. ഖതീബ് സുലൈമാൻ ദാരിമി ഏലംകുളം ചടങ്ങിന് നേതൃത്വം നൽകി. തുടർന്ന് അന്നദാനം നടന്നു. ശനിയാഴ്ചയാണ് കാളിയറോഡ് നേർച്ച ആഘോഷം. തൃശൂർ പാലക്കാട് ജില്ലയിലെ വിവിധ മഹല്ലുകളുടെയും യുവജന സംഘങ്ങളുടെയും നേതൃത്വത്തിലുള്ള നേർച്ച സംഘങ്ങളോടൊപ്പം ഗജവീരന്മാർ, ബാൻഡ് മേളം, അറബന മുട്ട്, ശിങ്കാരിമേളം, ദഫ് മുട്ട് എന്നിവയുടെ അകമ്പടിയുണ്ടാകും. ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെ പുലക്കോട്, പങ്ങാരപ്പിള്ളി, തൃക്കണായ, എളനാട് കിഴക്കുമുറി , കാളിയറോഡ് മഹല്ലുകളുടെ നേർച്ചകളെത്തി പള്ളിക്കുമുന്നിൽ കൊടിയേറ്റം നടത്തും തുടർന്ന് വൈകുന്നേരത്തോടെ മറ്റു നേർച്ച സംഘങ്ങൾ ജാറത്തിലെത്തി കൊടിയേറ്റ് നടത്തും. ഞായറാഴ്ച്ച പുലരുവോളം നേർച്ച സംഘങ്ങൾ എത്തും. പാടത്ത് തീപിടിച്ചു പഴയന്നൂർ: ടൗണിൽ ആലത്തൂർ റോഡിൽ പാടത്തു തീപിടിച്ചത് പരിഭ്രാന്തി പരത്തി . വൈകീട്ട് നാലോടെ ചെറുകര പാടശേഖരത്തിന് താഴ്ഭാഗത്തുനിന്ന് കത്തിയ തീ കാറ്റിൽ പഴയന്നൂർ ടൗൺ വരെയെത്തി. കൃഷി ചെയ്യാതെ തരിശിട്ടിരുന്ന പടത്തിലെ ഉണങ്ങിയ പുല്ലുകളാണ് കത്തിയത്. ഷാഡോ തിയറ്ററിനിപ്പുറം മുതൽ എളനാട് റോഡിനിപ്പുറത്തുള്ള വീടുകളുടെ സമീപം വരെ കത്തി. നാട്ടുകാരും ആലത്തൂർ നിന്നെത്തിയ ഫയർ ഫോഴ്‌സും ചേർന്ന് തീ കെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.