വടക്കാഞ്ചേരി: മസ്ജിദുകൾ നന്മകൾ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണെന്നും സാമൂഹിക നന്മകൾ വളർത്തിയെടുക്കുന്നതോടൊപ്പ ം ഉറച്ച വിശ്വാസത്തിെൻറ അടിത്തറകളാകാൻ മസ്ജിദുകൾക്ക് കഴിയണമെന്നും പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ. കരുതക്കാട് മഖാം ശരീഫ് ആണ്ട് നേർച്ചയും ദിക്റ് വാർഷിക ദുആ സമ്മേളനവും നവീകരിച്ച മസ്ജിദ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ദുആക്ക് ഉസ്താദ് ഹംസ ബിൻ ജമാൽ റംലി നേതൃത്വം നൽകി. മഹല്ല് ഖതീബ് അബൂബക്കർ സിദ്ദീഖ് ഹൈതമി നിലമ്പൂർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.