ശോഭ സിറ്റി റസിഡൻറ്​സ്​ അസോസിയേഷൻ 25 ലക്ഷം നൽകും

തൃശൂർ: പ്രളയ ബാധിതരെ സഹായിക്കുന്നതിന് ശോഭ സിറ്റി റസിഡൻറ്സ് അസോസിയേഷൻ 25 ലക്ഷം രൂപ ധനസഹായം നൽകുന്നു. ഇതി‍​െൻറ ആദ്യഗഡുവായ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ശനിയാഴ്ച രാവിലെ ശോഭ സിറ്റി അസോസിയേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർക്ക് തുക കൈമാറും. ശോഭസിറ്റി ഉൾപ്പെടുന്ന കുറ്റൂർ വില്ലേജിലെ തകർന്ന ഭവനങ്ങളുടെ അറ്റകുറ്റപണികൾക്കായാണ് 15 ലക്ഷം രൂപ ചെലവഴിക്കുക. ശോഭന ചന്ദ്രൻ, കെ.പി. രഘുനാഥ്, ടി.എസ്. അനന്തരാമൻ, ശ്രീലത ശ്രീധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.