ചാലക്കുടിച്ചന്ത പഴയ ഉണര്‍വിലേക്ക്

ചാലക്കുടി: ശുചീകരണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയായപ്പോള്‍ ചാലക്കുടിച്ചന്തക്ക് പഴയ ഉണര്‍വ് തിരിച്ചു കിട്ടി. 99 ശതമാനം കടകളും തുറന്ന് പ്രവര്‍ത്തിച്ചു. തിരക്കേറി. ആഴ്ചച്ചന്തകള്‍ പ്രതാപം തിരിച്ചു പിടിച്ചു. ഇതോടെ വ്യാപാരികള്‍ നഷ്ടങ്ങളുടെ കണക്ക് തല്‍ക്കാലം മറന്നു. ചാലക്കുടിപ്പുഴക്ക് സമീപത്തായതിനാല്‍ വെള്ളപ്പൊക്കം ഗുരുതരമായി ബാധിച്ചത് ചാലക്കുടിച്ചന്തയെയാണ്. മാര്‍ക്കറ്റി​െൻറ പല ഭാഗത്തും ആള്‍പൊക്കത്തില്‍ വെള്ളം കയറി ധാരാളം ഭക്ഷ്യവസ്തുക്കള്‍ നശിച്ചുപോയിരുന്നു. ചന്ത ശുചിയാക്കുക വലിയ വെല്ലുവിളി ഏറ്റെടുത്തത്ത് സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകർ എത്തിയപ്പോള്‍ ശുചീകരണങ്ങള്‍ക്ക് വേഗം കൂടി. രണ്ടാഴ്ച കൊണ്ട് പഴയ നിലയിലേക്ക് എത്തി. മാര്‍ക്കറ്റിലെ സുരക്ഷിതമല്ലാത്ത പുരാതന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന പണികള്‍ കൂടി നടന്നുവരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.