മാള: ഉച്ചസൂര്യൻ പോലും നമിച്ചുപോകും തുശേരി വറീതിെൻറ മകൻ തോമസിന് മുന്നിൽ. നട്ടുച്ചക്കും പച്ചപ്പിനായി വയലിൽ ചൂടിനോട് മല്ലിടുന്ന തോമസ്, മാള പള്ളിപ്പുറത്തിന് സുപരിചിതനായ കർഷകനാണ്. 500 ഏക്കർ പരന്നു കിടക്കുന്ന അണ്ടിക്കമ്പനിപാടത്ത് പാട്ടത്തിനെടുത്ത ഒന്നര ഏക്കറിൽ ചിങ്ങത്തിന് മുേമ്പ ഇൗ കർഷകൻ വിത്തെറിഞ്ഞിരുന്നു. പ്രളയത്തിൽ അതെല്ലാം നശിച്ചു. പിന്നാലെ പാടം വരണ്ടുണങ്ങി. 500 ഏക്കറിൽ അങ്ങിങ്ങായി വെള്ളത്തിെൻറ അലയൊലി മാത്രം. പ്രളയമിറങ്ങിയതിന് പിന്നാലെ വീടും പരിസരവും ശുചിയാക്കി വിട്ടുകൊടുക്കാൻ ഒരുക്കമില്ലാതെ തോമസ് വീണ്ടും പാടത്തേക്കിറങ്ങി. ഒരു ഭാഗത്ത് ചതുപ്പും മറുഭാഗത്ത് വരണ്ടുണങ്ങിയതുമായ വയലിെന ഹൃദയപൂർവം തൊട്ടു. വീണ്ടും നിലമൊരുക്കി വിത്തെറിഞ്ഞു. പക്ഷേ, പാടം വരണ്ടുണങ്ങിയത് വീണ്ടും പ്രതിസന്ധിയുണ്ടാക്കി. തോറ്റുകൊടുക്കാൻ തയാറായിരുന്നില്ല ഇൗ അറുപത്തഞ്ചുകാരൻ. വീട്ടിലെ കിണറ്റിൽനിന്ന് പറമ്പിലൂടെ ഒരുക്കിയ ചാലിൽ മോട്ടർ അടിച്ച് വെള്ളം എത്തിച്ചാണ് കൃഷി ഒരുക്കിയത്. 22 ദിവസത്തിെൻറ അധ്വാനത്തിന് ശേഷം പാടമിപ്പോൾ പച്ചപ്പ് അണിഞ്ഞിരിക്കുകയണ്. നിലം അറിഞ്ഞു തൊട്ടാൽ കാര്യങ്ങൾ അനുകൂലമാവുമെന്ന് തോമസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.