പ്രളയ ദുരിതാശ്വാസത്തിന്​ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ഭണ്ഡാരം

ഗുരുവായൂർ: പ്രളയക്കെടുതിയിൽനിന്നുള്ള വീണ്ടെടുപ്പിന് കൈത്താങ്ങാകാൻ ഗുരുവായൂർ ക്ഷേത്ര നടയിൽ പ്രത്യേക ഭണ്ഡാരം സ്ഥാപിച്ചു. ഈ ഭണ്ഡാരത്തിൽ നിന്നുള്ള വരുമാനം മുഴുവനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. മേൽപത്തൂർ ഓഡിറ്റോറിയത്തി​െൻറ വേദിക്ക് സമീപം കിഴക്കെ നടപ്പന്തലിലാണ് ഭണ്ഡാരം സ്ഥാപിച്ചത്. ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. നേരത്തെ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നൽകിയിരുന്നു. ഭരണ സമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, പി. ഗോപിനാഥ്, എം. വിജയൻ, ഉഴമാലക്കൽ വേണുഗോപാൽ, കെ.കെ. രാമചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. ശങ്കുണ്ണിരാജ് എന്നിവർ സംസാരിച്ചു. ഡിസംബർ 31 വരെയാണ് ഭണ്ഡാരത്തിൽ പണം നിക്ഷേപിക്കാനാവുക. അതിന് ശേഷം ഇതിൽ സംഭാവന സ്വീകരിക്കില്ല. ഇതിനെ ഭണ്ഡാരമായി കാണേണ്ടെന്നും താത്പര്യമുള്ള ഭക്തന്മാർക്കും മറ്റുള്ളവർക്കും പ്രളയദുരിതാശ്വാസത്തിന് സംഭാവന നൽകാനുള്ള സംവിധാനം മാത്രമായി കണ്ടാൽ മതിയെന്നും ചെയർമാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.