ഭാഗവത സപ്താഹ വേദിയിൽ നിന്ന് കണ്ണ​െൻറ ശ്രീകോവിലിലേക്ക്

ഗുരുവായൂർ: ''ഈ മാസം 30ന് തിരുമാറാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സപ്താഹത്തിന് ഇനി മറ്റൊരാളെ കണ്ടെത്തണം. കാരണം യജ്ഞത്തിൽ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നയാൾ 30ന് തന്നെ ഗുരുവായൂരിൽ മേൽശാന്തിയായി സ്ഥാനമേൽക്കുകയാണ്''. മേൽശാന്തി സ്ഥാനത്തേക്ക് പരമേശ്വരൻ നമ്പൂതിരിക്ക് നറുക്ക് വീണതറിഞ്ഞപ്പോൾ ഗുരുവായൂരിലെ മുൻ മേൽശാന്തിയായ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഏറെക്കാലമായി ശ്രീഹരി നമ്പൂതിരിക്കൊപ്പം ഭാഗവത സപ്താഹ വേദികളിൽ സജീവമാണ് പരമേശ്വരൻ നമ്പൂതിരി. കഴിഞ്ഞ 11ന് പല്ലശന സഭ മഠം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടന്ന യജ്ഞത്തിലും ഇവർ ഒന്നിച്ചുണ്ടായിരുന്നു. കാൽ നൂറ്റാണ്ടോളമായി ഭാഗവത സപ്താഹ രംഗത്ത് സജീവമാണ് നിയുക്ത മേൽശാന്തി. ഇദ്ദേഹത്തി​െൻറ കുടുംബത്തിലേക്ക് ആദ്യമായാണ് മേൽശാന്തി പദവി ലഭിക്കുന്നത്. പൂർവികരിലൊരാളായ കലിയത്ത് പരമേശ്വര ഭാരതിയാർ തൃശൂർ നടുവിൽ മഠം മൂപ്പിൽ സ്വാമിയാരായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.