യാചകരെ സുന്ദരന്മാരാക്കി കാരുണ്യ കൂട്ടായ്മ പ്രവർത്തകർ

തൃശൂർ: ഹർത്താൽ ദിവസത്തിൽ ശക്‌തൻതമ്പുരാൻ ബസ്സ്റ്റാൻഡ് റോഡരികിലെ ഭിക്ഷാടകരുടെ മുടിയും താടിയും വെട്ടി മലപ്പുറം കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ പ്രവർത്തകർ. രാവിലെ ഒമ്പതോടെ കാരുണ്യ പ്രവർത്തകരായ ചുണ്ടക്കാടൻ മുഹമ്മദ് മഹസൂം, ഷറഫുദ്ദീൻ പാറക്കുളം എന്നിവരാണ് ഇരുപതോളം പേരുടെ മുടിയും താടിയും വെട്ടി പുതിയ വസ്ത്രവും ഭക്ഷണവും നൽകിയത്. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ കരുണ ചൊരിയുമെന്ന ഖുർആൻ വാക്യമാണ് ഇതിനു പ്രചോദനമെന്ന് ഇവർ പറയുന്നു. പ്രളയാനന്തര വീട് ശുചീകരണത്തിനും ദുരിതബാധിതർക്ക് ഭക്ഷണം എത്തിക്കാനും കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ പ്രവർത്തകരുടെ സേവനമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.