കെ.എസ്.ആർ.ടി.സി കണ്ടക്ടറുടെ ബാഗ് കവർന്നു; 6000 രൂപയും രേഖകളും വസ്ത്രവും നഷ്​ടപ്പെട്ടു

തൃശൂർ: കെ.എസ്.ആർ.ടി.സി ബസിൽനിന്ന് കണ്ടക്ടറുടെ സ്വകാര്യ ബാഗ് കവർന്നു. ഞായറാഴ്ച അർധരാത്രി പന്ത്രണ്ടോടെ തൃശൂർ ബസ്സ്റ്റാൻഡിലാണ് സംഭവം. അടൂർ- സുൽത്താൻ ബത്തേരി സൂപ്പർഫാസ്റ്റ് ബസിലെ കണ്ടക്ടറുടെ ബാഗാണ് നഷ്ടപ്പെട്ടത്. ബാഗിൽ സ്വന്തം പണമായ 6000 രൂപയും രേഖകളും വസ്ത്രവും ഉണ്ടായിരുന്നു. ഇവ നഷ്ടപ്പെട്ടു. ബസിൽ രണ്ടുപേർ തമ്മിൽ സീറ്റിനെക്കുറിച്ച് തർക്കം നടന്നിരുന്നു. ഇതു പരിഹരിക്കാൻ കണ്ടക്ടർ ഇടപെട്ടിരുന്നു. തുടർന്ന് ഒരാൾ ബസിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബസിൽ റാക്കുകൾക്ക് മുകളിൽ വെച്ചിരുന്ന ബാഗാണ് നഷ്ടപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.