കൊടുങ്ങല്ലൂർ: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസി യുവാക്കൾ ദുരിതക്കയത്തിൽ. എടവിലങ്ങ് കാതിയാളം സ്വദേശികളായ കുറ്റിക്കാട്ട് അഷറഫിെൻറ മകൻ നൗഫൽ (34), മുടിപുരക്കൽ അബ്ദുല്ലയുടെ മകൻ ഹസനുൽബന്ന (34) എന്നിവരാണ് ദുരിതത്തിൽ കഴിയുന്നത്. ഹസനുൽബന്നയുടെ തുടയെല്ല് പൊട്ടുകയും പാദത്തിന് മേലെ എല്ല് ഒടിയുകയും ചെയ്തു. പാദഭാഗം ഒടിഞ്ഞ അവസ്ഥയിലാണ് നൗഫൽ. ഇരുവർക്കും ചികിത്സക്ക് ഇതുവരെ നല്ലൊരു തുക ചെലവായി. ഇനിയും ചെലവേറെ വേണം. പരിക്ക് മാറി തിരികെ വിദേശത്തേക്ക് മടങ്ങുേമ്പാഴേക്കും സ്വന്തം ജോലിപോലും നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഇരുവരും. തികച്ചും സാധാരണ ചുറ്റുപാടിൽ ജീവിക്കുന്ന പ്രവാസികളാണ് ഇരുവരും. ഒമാനിൽനിന്ന് അവധിക്ക് വന്ന ഇവർ കഴിഞ്ഞ 16നാണ് അപകടത്തിൽെപട്ടത്. പറവൂർ മേഖലയിനിന്ന് രക്ഷപ്പെടുത്തി കോട്ടപ്പുറത്ത് കൊണ്ടുവരുന്ന പ്രളയബാധിതർക്ക് നൽകാൻ ഭക്ഷണ പൊതികളുമായി പോകുന്നതിനിടയിലായിരുന്നു അപകടം. കൊടുങ്ങല്ലൂർ ജെ.ടി.എസ് റോഡിൽ ടയർ ഉൗരിത്തെറിച്ച മോഡേൺ ആശുപത്രിയുടെ ആംബുലൻസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും മക്കളും ഉൾപ്പെടുന്നതാണ് നൗഫലിെൻറ കുടുംബം. വാടക വീട്ടിൽ കഴിയുന്ന ഹസനുൽ ബന്ന ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.