കരൂപ്പടന്ന: യുവതിക്ക് മംഗല്യ ഭാഗ്യമൊരുക്കിയ കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരമായി. കോണത്തുകുന്ന് കൊടയ്ക്കാപ്പറമ്പ് പമ്പിന് സമീപം താമസിക്കുന്ന മേച്ചേരി സുബ്രുവിെൻറ മകൾ വിനിതയുടെ വിവാഹമാണ് കൂട്ടായ്മ ഏറ്റെടുത്തത്. വിനിതയും ഇരിങ്ങാലക്കുട പൊറത്തുശ്ശേരി ടെമ്പിൾ വെള്ളാങ്ങല്ലൂർകാരൻ വീട്ടിൽ മോഹനെൻറ മകൻ വിനുവും തമ്മിലുള്ള വിവാഹം തിങ്കളാഴ്ച കാരുമാത്ര തെക്കുംകര അമേയ കുമാരേശ്വര ക്ഷേത്രത്തിൽ നടന്നു. പത്ത് പവൻ സ്വർണാഭരണങ്ങളും അനുബന്ധ സാമ്പത്തിക സഹായങ്ങളും വധൂഗൃഹത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വി.ആർ.സുനിൽകുമാർ എം.എൽ.എ വധുവിെൻറ പിതാവ് സുബ്രുവിന് കൈമാറി. കൂട്ടായ്മ ചെയർമാൻ പി.കെ.എം.അഷറഫ് അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന അനിൽകുമാർ മുഖ്യാതിഥിയായി. കൂട്ടായ്മ കൺവീനർ പി.എസ്.എം. സിദ്ദീഖ് സ്വാഗതവും ട്രഷറർ സി.കെ. ഷാഫി നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിർധന യുവതികളുടെ വിവാഹം നടത്താൻ തീരുമാനിച്ചതിൽ ആദ്യത്തേതാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.