ഹർത്താൽ കൊട​ുങ്ങല്ലൂരിൽ പൂർണം

കൊടുങ്ങല്ലൂർ: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ഹർത്താൽ മേഖലയിൽ പൂർണം. മതിലകം പ്രദേശത്ത് തുറന്ന സ്ഥാപനങ്ങൾ യുഡി.എഫ് പ്രവർത്തകർ അടപ്പിച്ചു. യു.ഡി.എഫ് പ്രകടനം കടന്നുപോയപ്പോൾ കോൺഗ്രസിനെതിരെ ഡി.വൈ.എഫ്.െഎ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. എൽ.ഡി.എഫ് പ്രകടനത്തിന് പി.കെ. ചന്ദ്രശേഖരൻ, ഇ.ജി. സുരേന്ദ്രൻ, അനിൽ കിള്ളികുളങ്ങര, പി.എച്ച് നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി. യു.ഡി.എഫ് പ്രകടനത്തിന് സി.എസ്.രവീന്ദ്രൻ, ഒ.എ.ജെൻട്രിൻ, സുനിൽ മേനോൻ, കെ.എം.ജോസ്, പി.എ.റാഫി ബഷീർ വടക്കൻ എന്നിവർ നേതൃത്വം നൽകി. ഹർത്താലിനോടനുബന്ധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ കൊടുങ്ങല്ലൂർ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ അധ്യക്ഷത വഹിച്ചു. യോഗം വി.ആർ.സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ജി. ശിവാനന്ദൻ, പി.പി.സുഭാഷ്, വി.ശ്രീകുമാർ, മുഷ്താഖ് അലി, എം.എൻ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പ്രകനത്തിന് ടി.എം.നാസർ, എം.കെ.മാലിക്ക്, വി.എം.മുഹ്യിദ്ദീൻ, കെ.പി.സുനിൽ കുമാർ, ഡിൽഷൻ കൊേട്ടക്കാട്ട്, ചന്ദ്രിക ശിവരാമൻ, ഇ.എസ്.സാബു എന്നിവർ നേതൃത്വം നൽകി. എറിയാട്, അഴീക്കോട്, എടവിലങ്ങ്, എസ്.എൻ.പുരം എന്നിവിടങ്ങളിലും പ്രകടനം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.