ചാലക്കുടി: പാലക്കാട് ജില്ലയിൽ വിവിധ കേസുകളിലെ ക്രിമിനൽ കേസ് പ്രതിയെ ചാലക്കുടിയിൽ നിന്ന് പിടികൂടി. മണ്ണാർക്കാട് കരിമ്പുഴ കാഞ്ഞിരത്തിങ്കൽ വീട്ടിൽ മൊയ്തുണ്ണി (37 ,സലീം) യാണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് ചാലക്കുടിയിൽ കെ.എസ്.ആർ.ടി.സി ബസിൽ പ്രശ്നമുണ്ടാക്കിയതിനു ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസും നാട്ടുകാരും പല സംഘങ്ങളായി നടത്തിയ തിരച്ചിലിൽ കെ.എസ്.ആർ.ടി.സിക്കും റെയിൽവേ സ്റ്റേഷനുമിടയിലെ ഇറിഗേഷൻ ക്വാർട്ടേഴ്സ് റോഡിൽ നിന്നാണ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തെങ്കിലും മനോദൗർബല്യം അഭിനയിച്ച സലീം കൃത്യമായ വിവരങ്ങൾ പൊലീസിന് നൽകിയില്ല. കോട്ടയത്തെ ഒരു ഹോട്ടലിൽ ജോലിക്കാരനാണെന്നും ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തിലേക്ക് വന്നതാണെന്നും മറ്റുമാണ് പറഞ്ഞത്. വിലാസം അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസുകളെ സംബന്ധിച്ച വിവരങ്ങളും മറ്റും ലഭിച്ചത്. കോങ്ങാട്, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട് സ്റ്റേഷനുകളിൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും തിരുവല്ലയിൽ ഒളിവിൽ കഴിയുകയാണെന്നും സമ്മതിച്ചു. തുടർന്ന് കോങ്ങാട് പൊലീസിന് കൈമാറി. ചാലക്കുടി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ജയേഷ് ബാലൻ, ഷിജു.എസ്.എസ്, എ.എസ്.ഐമാരായ സി.ടി. തോമസ് ,എ.വി. ലാലു, ശ്രീനി, സിവിൽ പൊലീസ് ഓഫിസർമാരായ ഷിയാസ്, രാജേഷ്ചന്ദ്രൻ, അഭിലാഷ്, ജെയ്സൺ, മീരമാത്യു എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.