ചാലക്കുടി: ഇന്ധന വില വർധനവില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താൽ ഭാഗമായി ഇടതുമുന്നണി നേതൃത്വത്തില്‍ ചാലക്കുടി ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം സി.പി.ഐ ലോക്കല്‍ സെക്രട്ടറി സി.മധുസൂദനെൻറ അധ്യക്ഷതയില്‍ ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനതാദള്‍ എസ് മണ്ഡലം പ്രസിഡൻറ് ജോസ് ജെ. പൈനാടത്ത്, സി.പി.എം ജില്ല കൗണ്‍സിലംഗം അഡ്വ. പി.കെ. ഗിരിജാ വല്ലഭന്‍, ടി.പി. ജോണി എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ പി.എം. ശ്രീധരന്‍ സ്വാഗതവും ജെ.എസ്.എസ് നേതാവ് എം.എന്‍. വിനോദന്‍ നന്ദിയും പറഞ്ഞു. എൽ.ഡി.എഫ് നേതൃത്വത്തിൽ കോടശ്ശേരി പഞ്ചായത്തിൽ വെസ്റ്റ് നായരങ്ങാടിയിൽ നിന്ന് പ്രകടനവും യോഗവും നടത്തി. കൺവീനർ സി.കെ. സാഹജൻ അധ്യക്ഷത വഹിച്ചു. കെ.എസ്. അശോകൻ, സി.കെ. ശശി, എം.ഡി. ബാഹുലേയൻ, ജയതിലകൻ എന്നിവർ സംസാരിച്ചു. കൊരട്ടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രകടനത്തിന് ഇടതു മുന്നണി നേതാക്കളായ ജില്ല പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷ്, എം.ജെ.ബെന്നി, ഷിബു വർഗീസ്, കെ.പി. തോമസ്, എം.കെ.സുഭാഷ്, ഡേവീസ് മാമ്പ്ര, ജയരാജ് ആറ്റപാടം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.