ഗുരുവായൂര്‍: ഗതാഗത കുരുക്ക് പതിവായ മമ്മിയൂർ സെൻററിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ േമൽപാലം വേണമെന്ന് അഞ്ച് വർഷം മുമ്പ് തന്നെ പി.ഡബ്ല്യു.ഡി ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ നഗരസഭ ബജറ്റിൽ മേൽപാലവും മമ്മിയൂർ സെൻററിെൻറ വികസനവും വിഭാവനം ചെയ്തിരുന്നു. പൊന്നാനി, കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകൾ സംഗമിക്കുന്ന മമ്മിയൂർ ജങ്ഷനിൽ ഗതാഗത കുരുക്കും അപകടങ്ങളും സ്ഥിരമാണ്. റോഡിന് വീതിയില്ലാത്തതിനാൽ ബസ്സ്റ്റോപ്പുകളും അശാസ്ത്രീയമാണ്. പലപ്പോഴും രണ്ട് പൊലീസുകാർ ഉണ്ടാവാറുണ്ടെങ്കിലും ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. എൽ.എഫ് കോളജ്, ആര്യഭട്ട കോളജ്, മേഴ്സി കോളജ്, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, എൽ.എഫ് ഹയർ സെക്കൻഡറി സ്കൂൾ, എൽ.എഫ്.സി.യു.പി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികൾ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി പോകുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലേക്കും ആനത്താവളത്തിലേക്കും തിരിയേണ്ട ജങ്ഷനും ഇതാണ്. ഇവിടെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കി സ്ഥലം ഏറ്റെടുത്ത് ശാസ്ത്രീയ ഗതാഗത സംവിധാനം നടപ്പാക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. ഈ ഭാഗത്ത് റോഡിന് വീതി കൂട്ടണമെന്ന് പി.ഡബ്ല്യു.ഡിയും ചൂണ്ടിക്കാട്ടിയിരുന്നു. വികസന സാധ്യത മുന്നിൽ കണ്ട് ഈ പ്രദേശത്തെ നിർമാണ പ്രവൃത്തികൾ നിയന്ത്രിക്കാൻ നഗരസഭ ആലോചിക്കുന്നുണ്ട്. വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒരുവിധ നിർമാണങ്ങൾക്കും അനുമതി നൽകരുതെന്ന ആവശ്യം ശക്തമായ പശ്ചാത്തലത്തിലാണ് ഈ നടപടി. മേൽപാലം നിർമിക്കുമ്പോൾ ഒരു ഭാഗത്തെ ചാവക്കാട് നഗരസഭയുടെ പ്രദേശങ്ങളും വരുന്നുണ്ട്. ഇക്കാര്യത്തിൽ ഇരുനഗരസഭകളും സമവായത്തിലെത്തി നേരത്തെ പ്രഖ്യാപിച്ച മേൽപാലം നിർമാണം ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.