കുന്നംകുളം: നഗരത്തിെൻറ സ്വപ്‌ന പദ്ധതിയായ ബസ്സ്റ്റാൻഡ് നിര്‍മാണത്തിെൻറ ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ച് നി ലവിലുള്ള കെട്ടിടത്തിെൻറ ബല പരിശോധന പൂർത്തിയായി. കെട്ടിടത്തിെൻറ തുടർ നിർമാണത്തിന് ആവശ്യമായ ബലം ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൂന്ന് ടൺ ഭാരമുള്ള 52 കോൺക്രീറ്റ് കട്ടകൾ വെച്ചാണ് തൂണുകളുടെ ബല പരിശോധന നടത്തിയത്. ഇതിനായി മൂന്ന് ലക്ഷം രൂപയാണ് നഗരസഭ നീക്കിവെച്ചിട്ടുള്ളത്. 2007ൽ പണിത കെട്ടിടത്തിെൻറ ബലപരിശോധനയാണ് നടത്തിയത്. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപറേറ്റിവ് സൊസൈറ്റി എൻജിനീയർ ഇതുസംബന്ധിച്ച റിപ്പോർട്ട് നഗരസഭക്ക് കൈമാറും. തുടർന്ന് സാങ്കേതിക അനുമതിക്കായി സർക്കാറിനെ സമീപിക്കും. അനുമതി ലഭിച്ചാൽ ഉടൻ ഊരാളുങ്കൽ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ട് നിർമാണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നഗരസഭ അധികാരികൾ. കെട്ടിടത്തിെൻറ ഉറപ്പു പരിശോധിച്ച് പൈലിങ് ടെസ്റ്റുകളും പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തുടർനിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാകൂ. പലരും ആറ് മാസത്തിലേറെ സമയം ആവശ്യപ്പെട്ടിരുന്ന പരിശോധനയാണ് ഊരാളുങ്കൽ സൊസൈറ്റി ഒരു മാസം കൊണ്ട് പൂര്‍ത്തീകരിച്ചത്. ഇതിനിടയിൽ മണ്ണ് പരിശോധനയും നടന്നു. രണ്ട് ഘട്ടങ്ങളിലായാണ് ബസ്സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കുക. 4.35 കോടി രൂപ മന്ത്രി എ.സി. മൊയ്തീെൻറ ഫണ്ടിൽനിന്നും എട്ട് കോടി രൂപ കുന്നംകുളം അർബൺ ബാങ്കിൽ നിന്ന് വായ്പയെടുത്തുമാണ് നിർമിക്കുന്നത്. 18 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.