പഠനോപകരണ വിതരണം

കാട്ടൂർ: വോയ്സ് ഓഫ് കാട്ടൂർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കാട്ടൂർ പഞ്ചായത്തിലെ എല്ലാ സ്കൂളിലും പ്രളയബാധിതരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി. കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മനോജ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. പോംപെ സ​െൻറ് മേരീസ് സ്ക്കൂളിൽ കാട്ടൂർ സഹകരണ ബാങ്ക് പ്രസിഡൻറ് രാജലക്ഷ്മി കുറുമാത്തും കരാഞ്ചിറ സ​െൻറ് ജോർജ് സി.യു.പി.എസിൽ പഞ്ചായത്ത് അംഗം അമീർ തൊപ്പിയിലും കരാഞ്ചിറ സ​െൻറ് സേവിയേഴ്‌സ് സ്കൂളിൽ കൊരട്ടി പറമ്പിൽ റഹ്മത്തുല്ലയും വിതരണത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.