അധ്യാപികക്കെതിരെ മോഷണക്കുറ്റം ചുമത്തണമെന്ന്

വടക്കാഞ്ചേരി: വിദ്യാർഥികൾക്ക് വിതരണം ചെയ്യാനുള്ള അരി, മറിച്ചുവിറ്റ് സസ്പെൻഷനിലായ വീരോലിപ്പാടം എൽ.പി സ്കൂൾ പ്രധാനാധ്യാപികക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കണമെന്ന് കക്കായ് മനുഷ്യാവകാശ സംഘടന ചീഫ് കോഓഡിനേറ്റർ ശ്രീധരൻ തേറമ്പിൽ ആവശ്യപ്പെട്ടു. ഓണക്കാലത്തേക്ക് കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള അരിയിലാണ് പ്രധാനാധ്യാപിക തൂക്കത്തിൽ കൃത്രിമം കാട്ടി സസ്പെൻഷനിലായത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, പൊതു വിദ്യാഭ്യാസ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ, എ.ഇ.ഒ. എന്നിവർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വിനീഷ്, എൻ.വി. അജയൻ, സി.ബി. ശോഭിത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.