തൃശൂർ: കഞ്ചാവിനായി വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർ ചേരിതിരിഞ്ഞ് തല്ലി പത്തോളം പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവ ിലെയാണ് സംഭവം. ജയിലില്‍ എത്തിച്ച കഞ്ചാവിെൻറ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച തർക്കമാണ് വാക്കേറ്റവും പിന്നീട് ചേരിതിരിഞ്ഞ അടിയിലേക്കും എത്തിച്ചത്. രക്തം വാർന്നതരം പരിക്കുകളുണ്ടെങ്കിലും ആയുധം ഉപയോഗിച്ചിരുന്നോയെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് മടക്കി കൊണ്ടുപോയി. സംഭവം പൊലീസിനെ അറിയിച്ചിട്ടില്ല. തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള തടവുകാരാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ജില്ലയിലെ വിവാദമായ കോൺഗ്രസ് നേതാവ് ഉൾപ്പെട്ട ഫ്ലാറ്റ് കൊലപാതക കേസിലെ പ്രതിയും തല്ല് സംഘത്തിലുണ്ട്. ഇയാക്കെതിരെ നേരത്തെ തന്നെ ജയിലിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പങ്കുണ്ടെന്ന പരാതി ഉയർന്നിരുന്നു. ഇയാളുടെ സംഘത്തിന് എത്തിച്ച കഞ്ചാവ്, ആലപ്പുഴ സംഘം കൈക്കലാക്കിയതാണ് സംഘർഷത്തിന് തുടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.