ബസിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്

പട്ടിക്കാട്: ദിശതെറ്റിച്ച് കയറിവന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് ട്രക്ക് ഡ്രൈവര്‍ക്ക് പരിക്ക് പറ്റി. ദേവരാജന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹം ഓടിക്കുന്ന ട്രക്ക് കേട് വന്ന് പട്ടിക്കാട് കിടക്കുകയാണ്. രാത്രി എട്ടോടെ ഭക്ഷണം കഴിക്കാന്‍ റോഡ് കുറുകേ കടക്കുന്നതിനിടയിലാണ് തൃശൂര്‍ ഭാഗത്തേക്ക് ദിശതെറ്റിച്ച് വന്ന ബസ് ഇടിച്ചത്. കാലിന് ഗുരുതര പരിക്ക് പറ്റിയ ഇയാളെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. പീച്ചി െപാലീസാണ് ആശുപത്രിയിലെത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.