തൃശൂര്‍: ചാരായം കൈവശം വെച്ച കേസിൽ ഒരു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും. കുമ്പളങ്ങാട് കാരക്കുന്ന് കോളനിയില്‍ രാമനെയാണ് (62) തൃശൂര്‍ രണ്ടാം അഡീഷനല്‍ അസിസ്റ്റൻറ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസംകൂടി തടവ് അനുഭവിക്കണം. 2014ലാണ് മൂന്ന് ലിറ്റര്‍ ചാരായവുമായി ഇയാളെ പിടികൂടിയത്. ആക്രമിച്ചവർക്കെതിെര നടപടി വേണം തൃശൂർ: ആകാശവാണി നിലയം ഉദ്യോഗസ്‌ഥൻ നാരായണൻ നമ്പൂതിരിയെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്ന് യുവകലാസാഹിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ, വനിത സാഹിതി സംസ്ഥാന പ്രസിഡൻറ് ലില്ലി തോമസ്, ജില്ല പ്രസിഡൻറ് ഹനീഫ കൊച്ചന്നൂർ, ജില്ല സെക്രട്ടറി സി.വി. പൗലോസ്, സി. വിമല, സാറാമ്മ റോബ്സൺ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.