തൃശൂർ: ജില്ലയിൽ രണ്ടുപേരെ ദേഹത്ത് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂര്യാതപത്തിന് സമാനമായതാണ് പൊള്ളലിെൻറ ലക്ഷണങ്ങളെന്ന് ആശുപത്രി അധികൃതർ പറയുന്നു. അഞ്ചേരി മുല്ലശ്ശേരി പോളി (44), പുത്തൂർ എളംതുരുത്തി തറയിൽ രമേഷ് (43) എന്നിവർക്കാണ് പുറത്ത് പൊള്ളലേറ്റത്. ചെറുതുരുത്തിയിൽ വീട് നിർമാണത്തിനിടെയായിരുന്നു സംഭവം. സ്വന്തം വീട്ടുപറമ്പിൽ തന്നെയുള്ള പണിക്കിടെയാണ് രമേഷിന് പൊള്ളലേറ്റത്. സൂര്യാതപമെന്ന് സംശയമുയർന്നെങ്കിൽ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ആഴ്ച നീണ്ട കനത്ത മഴക്ക് പിന്നാലെ ഉയർന്ന ചൂടാണ് കാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.