തെരുവുനായ്ക്കൾ ആടുകളെ കൊന്നു

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പിൽ തെരുവ് നായ്ക്കൾ ആടുകളെ കൊന്നു. വിദ്വാൻ ഇളയത് സ്മാരക വായനശാലക്ക് സമീപം കളരിയ്ക്കൽ വിജയകുമാരിയുടെ ഒമ്പത് ആടുകളെയാണ് കൂട് തകർത്ത് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഇതിൽ ഏഴ് ആടുകൾ ചത്തു. രണ്ടെണ്ണത്തി​െൻറ നില അതീവ ഗുരുതരമാണ്. ആറ് തെരുവുനായ്ക്കളാണ് അടുകളെ ആക്രമിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീജ, പഞ്ചായത്തംഗം ബീന ജോൺസൺ, വെറ്ററിനറി സർജൻ ഡോ. എ. ജയകുമാർ എന്നിവരെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.