ഗുരുവായൂര്‍: റെയിൽവേ മേൽപാലത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സാമൂഹികാഘാത പഠനം തുടങ്ങി. സ്ഥലവും കെട്ടിടവും വിട്ടുനൽകേണ്ടി വരുന്നവരിൽ നിന്നും പൊതുപ്രവർത്തകരിൽ നിന്നുമാണ് അഭിപ്രായം ശേഖരിക്കുന്നത്. പാലത്തിനായി 30 സെൻറ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. 26 പേർക്ക് വീടും സ്ഥലവും കെട്ടിടങ്ങളും നഷ്ടപ്പെടും. പഠന റിപ്പോർട്ടിെൻറ കരട് നഗരസഭയിലും വില്ലേജ് ഓഫിസിലും പ്രദർശിപ്പിക്കും. രണ്ട് മാസത്തിനകം കലക്ടർക്ക് അന്തിമ റിപ്പോർട്ട് നൽകും. കോതമംഗലം യൂത്ത് സോഷ്യൽ ഓർഗനൈസേഷനാണ് പഠനത്തിെൻറ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.