കെ.എസ്.ഇ.ബിക്ക് ഉൗർജം പകരാൻ​ ചാലിശ്ശേരി പള്ളി

പെരുമ്പിലാവ്: ചാലിശ്ശേരി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നൽകും. ഓൺ ഗ്രിഡ് പവർ സിസ്റ്റം യൂഹനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത ശനിയാഴ്ച എട്ടു നോമ്പ് പെരുന്നാളി​െൻറ വിശുദ്ധ കുർബാനക്കു ശേഷം ഉദ്ഘാടനം ചെയ്യും. വൈദ്യുതി ഉപയോഗം ദിനംപ്രതി കൂടിവരുകയും ഉൽപാദനം കുറഞ്ഞുവരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സോളാർ വൈദ്യുതി എന്ന ആശയുമായി ഇടവക മുന്നോട്ടുവന്നത്. നാലു ലക്ഷം രൂപ െചലവിട്ടാണ് അഞ്ചുകിലോവാട്ട് ശേഷിയുള്ള സൗരോർജ നിലയം അതീവ സുരക്ഷ ഉറപ്പാക്കി പണി പൂർത്തീകരിച്ചത്. 20 യൂനിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉൽപാദിപ്പിച്ച് വൈദ്യുതി വകുപ്പിന് നൽകുക. ചില സ്ഥാപനങ്ങളും വ്യക്തികളും സൗരോർജം ഉൽപാദിപ്പിക്കുകയും ഉപയോഗിച്ച് ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് നൽകാറുമുണ്ട്. എന്നാൽ ഉൽപാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും കെ.എസ്.ഇ.ബി.ക്ക് നൽകാനാണ് പള്ളിയുടെ പദ്ധതി. പകരം പള്ളിയുടെ വൈദ്യുതി ബില്ലിൽ കെ.എസ്.ഇ.ബി കിഴിവ് നൽകും. ഷൊർണൂർ ഡിവിഷനു കീഴിലുള്ള ചാലിശ്ശേരി ഇലക്ട്രിസിറ്റി സെക്ഷൻ ഉദ്യോഗസ്ഥരാണ് പദ്ധതി പ്രവർത്തനത്തിന് പള്ളിയെ സഹായിച്ചത്. റേ മാക്സ് ടെക്നോളജീസ് എന്ന സ്ഥാപനമാണ് സൗരോർജ വൈദ്യുത നിലയം സ്ഥാപിച്ചത്. പാലക്കാട്, തൃശൂർ ജില്ലകളിൽ ആദ്യമായി വൈദ്യുതി ഉൽപാദിപ്പിച്ചു നൽകുന്ന ക്രൈസ്തവ ദേവാലയമാണ് ചാലിശ്ശേരി പള്ളി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.